ഊരള്ളൂർ എം.പി. വീരേന്ദ്രകുമാർ ട്രെസ്റ്റ് വനിതകൾക്ക് തയ്യിൽ മെഷീൻ വിതരണം ചെയ്തു

ഊരള്ളൂർ : നാഷണൽ എൻ.ജി.ഒ. കോൺഫഡറേഷനും എം.പി. വിരേന്ദ്രകുമാർ എജുക്കേഷൻ & ചാരിറ്റബിൾ ട്രെസ്റ്റും കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയും സംയുക്തമായി 50% നിരക്കിൽ 133 കുടുംബങ്ങൾക്കുള്ള തയ്യൽ മെഷീൻ വിതരണം ഉദ്ഘാടനം അഗ്രോ ഇൻറ്റട്രിൽ കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി നിർവ്വഹിച്ചു. ട്രെസ്റ്റ് ചെയർമാൻ ജെ. എൻ. പ്രേംഭാസിൻ അധ്യക്ഷത വഹിച്ചു. ഷീന (കോഡിനേറ്റർ) വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ, പേരാമ്പ്ര ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. സജീവൻ, അഷറഫ് വള്ളോട്ട്, പി.സി. നിഷാകുമാരി, അബദുള്ളക്കുട്ടി അരിക്കളം, എം. സുനിൽ, കെ.എം. മുരളിധരൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.