ശിശുദിനത്തിൽ കൊയിലാണ്ടി ലയൺസ് ക്ലബ്ബ് കോതമംഗലം യുപി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി

എൽ.സി.ഐ. എഫ് ഗ്രാൻഡ് പ്രോജക്ടിന്റെ ഭാഗമായി കോതമംഗലം യു.പി സ്കൂളിൽ കൊയിലാണ്ടി ലയൺ ക്ലബ് ശിശുദിനത്തിൽ വാട്ടർ പ്യൂരിഫയർ നൽകി. സ്കൂളുകളിൽ ശുദ്ധജല പദ്ധതികൾ നടപ്പാക്കാനും കുട്ടികൾക്ക് അണുവിമുക്തമായ കുടിവെള്ളം ലഭിക്കാനും വേണ്ടി കോഴിക്കോട്, കാസർഗോഡ്, വയനാട്, കണ്ണൂർ എന്നീ ലയൺസ് ഡിസ്റ്റിക് കളിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കി വരുന്നു.
കൊയിലാണ്ടി ലയൺസ് ക്ലബ് പ്രസിഡൻ്റ് വേണുഗോപാലൻ പി.വി അധ്യക്ഷം വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു ടിവി, സോമസുന്ദരൻ എ പി, ഡോക്ടർ ഇ സുകുമാരൻ, ഡോക്ടർ ഗോപിനാഥൻ, പ്രധാന അധ്യാപകൻ പി പ്രമോദ്, പിടിഎ പ്രസിഡൻ്റ് സുരേഷ് ബാബു എ കെ, എന്നിവർ സംസാരിച്ചു. ടി എം രവി, ദാമോദരൻ നായർ ടി പി, റെജിൽ വി ആർ, കെ കണാരൻ, സുധ മോഹൻദാസ്, പത്മജ ഗോപിനാഥ്, ജ്യോതിലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.