പച്ചത്തേങ്ങ വില കുതിച്ചുയരുന്നു; തേങ്ങ കിട്ടാനില്ല

തേങ്ങ ഉത്പാദനം കുറയുകയും ആവശ്യം കൂടുകയും ചെയ്തതോടെ പച്ചത്തേങ്ങ വില കുതിക്കുന്നു. രണ്ടുദിവസമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് തേങ്ങയ്ക്ക്, കിലോയ്ക്ക് 48.50 രൂപ. വലിയ തേങ്ങയാണെങ്കിൽ ഒരു തേങ്ങയ്ക്ക് 29 രൂപ കിട്ടും. ചെറുതാണെങ്കിലും 16 രൂപയിൽ കുറയില്ല. തേങ്ങ വാങ്ങുമ്പോൾ ചില്ലറവിൽപ്പന വില കിലോയ്ക്ക് 60 രൂപവരെയാണ്. എന്നിട്ടും പച്ചത്തേങ്ങ വിപണിയിലെത്തുന്നത് നാലിലൊന്നായി കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിൽ ഉത്പാദനം കുറവായിരിക്കും.

ഉത്പാദനക്കുറവും ശബരിമലയിലേക്കുള്ള ആവശ്യവുമാണ് തേങ്ങ വില ഉയരാൻ കാരണം. ഉത്പാദനം കുറഞ്ഞെങ്കിലും തേങ്ങയുടെ ആവശ്യത്തിൽ കുറവില്ല. പ്രധാന നാളികേര ഉത്പാദക സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലെല്ലാം ഉത്പാദനം കുറവാണ്. ശബരിമല സീസൺ തുടങ്ങിയതോടെ നാളികേരത്തിന് ആവശ്യവും കൂടി. ഒരു അയ്യപ്പഭക്തൻ നെയ്ത്തേങ്ങ ഉൾപ്പെടെ ഒൻപത് തേങ്ങവരെ ഉപയോഗിക്കും.

ജനുവരിവരെ ഇതേ സ്ഥിതി തുടരാനാണ് സാധ്യത. അപ്പോഴേക്കും ശബരിമലയിൽ നിന്നുള്ള കൊപ്ര വിപണിയിൽ ഇറങ്ങും. സാധാരണഗതിയിൽ ഈ സമയത്ത് വില കുറയാനാണ് സാധ്യത. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നാഫെഡ് സംഭരിച്ച കൊപ്ര വിപണിയിൽ വലിയതോതിൽ വിറ്റുതുടങ്ങിയതും ജനുവരിമുതലായിരുന്നു. ഇത്തവണ നാഫെഡ് സംഭരിച്ച കൊപ്രയിൽ ഭൂരിഭാഗവും വിറ്റഴിച്ചതിനാലും ജൂലായ്‌ മുതൽ സംഭരണം ഇല്ലാത്തതിനാലും ആ പേടിയും വേണ്ട. അതിനാൽ വിളവെടുപ്പ് സീസൺ തുടങ്ങുംവരെ വില ഉയർ ന്നുനിൽക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

തേങ്ങയ്ക്ക് വില ഉയർന്നതോടെ വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. 210 രൂപമുതൽ 240 രൂപവരെയാണ് ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില. അരച്ച തേങ്ങയുടെ വിലയും കൂടി. രണ്ടുമാസം മുൻപുവരെ ഒരു കിലോ അരച്ച തേങ്ങയ്ക്ക് 130-140 രൂപയുണ്ടായിരുന്നത് ഇപ്പോൾ 160-170 രൂപവരെയാണ്. വറുത്തരച്ച തേങ്ങയ്ക്ക് 450 രൂ പയാണ് വില. ഈ കേന്ദ്രങ്ങൾക്കും ആവശ്യത്തിന് തേങ്ങ കിട്ടുന്നില്ല. വടകരയിൽ മുൻപ് നാല് ടൺ പച്ചത്തേങ്ങവരെ ഒരുദിവസം വിൽപ്പനയ്ക്കു വന്നിരുന്നു. ഇപ്പോൾ ഒരു ടൺ കഷ്ടിയാണ്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾ കടുത്ത ദുരിതത്തിൽ

Next Story

കായണ്ണ കുടുംബാരോഗ്യകേന്ദ്രം സബ് സെന്ററിന്റെ പുതിയ കെട്ടിട പ്രവർത്തി ഉദ്ഘാടനം ചെയ്തു

Latest from Main News

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത മാസം 10ലേക്ക് മാറ്റി

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ

ഓണസമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ക്ഷേമ പെൻഷന്റെ രണ്ട് ഗഡു ഓണത്തിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പെൻഷൻ വിതരണം തുടങ്ങും.

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫിസർമാരും

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തര്‍സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി