സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി. കെ. ജാനുവിന്

മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഈ വർഷം സി. കെ. ജാനു അർഹയായതായി വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. 10,000/- രൂപയും  ഫലകവുമാണ് അവാർഡ്. 
മലയാളഭാഷയുടെ പദവീപരമായ ഉയർച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളിൽ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാർത്ഥ്യമാവുന്നത്. ആ ദിശയിൽ, കേരളത്തിലെ ആദിവാസി – ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ അനുഭവ ലോകത്തെ ഭാഷയിലേക്ക് ഉൾച്ചേർക്കുന്നവയാണ് സി. കെ. ജാനുവിൻ്റെ ആത്മകഥകൾ എന്ന് പുരസ്കാര സമിതി നിരീക്ഷിച്ചു. മലയാളത്തിൻ്റെ ജനാധിപത്യപരമായ  ഉള്ളടക്ക സ്വഭാവം വികസിപ്പിക്കുന്നതിൽ ഈ രചനകൾ തനതായ പങ്ക് വഹിക്കുന്നുണ്ട്. ആ ശ്രമങ്ങളെ മികവാർന്ന ഭാഷാപ്രവർത്തനമായി കണ്ടുകൊണ്ടാണ് ഈ വർഷത്തെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി.കെ. ജാനുവിന് സമർപ്പിക്കാൻ പുരസ്കാരസമിതി തീരുമാനിച്ചതെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.
നവംബർ 14ന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പുരസ്കാരം സമർപ്പിക്കും. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, കൺവീനറും ഡോ. സുനിൽ പി. ഇളയിടം, ഡോ. സജിത കെ. ആർ, ഡോ. എം. സി. അബ്ദുൾനാസർ, ഡോ. ബിച്ചു. എക്സ്. മലയിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published.

Previous Story

സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം

Next Story

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Latest from Local News

പേരാമ്പ്രയിൽ പോലീസ് പ്രതികാര നടപടി തുടങ്ങി; യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭക്തജന സദസ്സ് നടത്തി

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ

അച്ഛനും അമ്മയും മകനും രോഗബാധിര്‍, ചികിത്സയ്ക്കും നിത്യാനിദാന ചെലവിനും മാര്‍ഗ്ഗമില്ല, ഈ കുടുംബത്തിന് വേണം നാടിന്റെ കരുതലും സഹായവും

അത്തോളി: അസുഖ ബാധിതരായ അച്ഛനും അമ്മയ്ക്കും ആശ്രയമായി ഓട്ടോറിക്ഷയോടിച്ച് കിട്ടുന്ന തുച്ഛ വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന മകന്‍ കൂടി രോഗബാധിതനായതോടെ ജീവിത

കക്കയം പവർഹൗസ് പെൻസ്റ്റോക് നിർമാണത്തിന് ഭൂമി നൽകിയ കർഷകരുടെ നികുതി സ്വീകരിച്ചു

 20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ