സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യമാകുന്നു

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും. 11ാം തിയതി തിങ്കളാഴ്ച കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. 

ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന ഡി ഹാവ്‌ലാന്‍ഡ് കാനഡ എന്ന സീപ്ലെയിന്‍ ആണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഫ്‌ളാഗ് ഓഫിനുശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്കാണ് സര്‍വീസ് നടത്തുക. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും. 

സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ്‌ജെറ്റും ചേര്‍ന്നാണ് ഡി ഹാവ്‌ലാന്‍ഡ് കാനഡയുടെ സര്‍വിസ് നിയന്ത്രിക്കുന്നത്. ജലാശയങ്ങളുടെ നാടായ കേരളത്തില്‍ സീപ്ലെയിന്‍ പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനും സാധിക്കും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണനയിലുള്ളവയാണ്.

റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്താനും ജലത്തില്‍തന്നെ ലാന്‍ഡിങ് നടത്താനും കഴിയുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്.

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് സവാള വില കുതിക്കുന്നു

Next Story

ദക്ഷിണ റെയില്‍വേ തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

Latest from Main News

താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം. പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ്റ് എൻജിനീയറാണ് നിയന്ത്രണം അറിയിച്ചത്.

പുതുവത്സരാഘോഷം: കര്‍മപരിപാടികളുമായി എക്സൈസ് വകുപ്പ്

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ കര്‍മപരിപാടികളുമായി എക്സൈസ് വകുപ്പ്. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവില്‍പന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് രഹസ്യവിവരം

ശബരിമല മകരവിളക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്കിംഗ് തുടങ്ങി

മകരവിളക്കിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം തുടങ്ങി. 

16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കൊടുവള്ളി സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ

16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ്

ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ

ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു വിജയകുമാർ എസ്ഐടി ഓഫീസില്‍