സി.പി.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു

പൂക്കാട്: സി.പി.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് കാഞ്ഞിലശേരി സ്റേറഡിയത്തിൽ പതാക ഉയർന്നു.മുതിർന്ന നേതാവ് കെ. ബാലകൃഷ്ണൻ നായരാണ് കൊടി ഉയർത്തിയത്. സി .അശ്വനി ദേവ് അധ്യക്ഷനായി.കെ. കെ മുഹമ്മദ്, പി .വിശ്വൻ, കെ. ദാസൻ, കാനത്തിൽ ജമീല എംഎൽഎ, കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ശനിയാഴ്ച രാവിലെ ചേമഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി പി. മോഹനൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായർ വൈകീട്ട് പൊതുസമ്മേളനം നടക്കും.

Leave a Reply

Your email address will not be published.