കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ ശങ്കർ അനുസ്മരണം നടത്തി

കുറ്റ്യാടി : കോൺഗ്രസ്സ് നേതാവും, മുൻ മുഖ്യമന്ത്രിയുമായ ആർ ശങ്കറിൻ്റെ ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പി പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ടി സുരേഷ് ബാബു എസ് ജെ സജീവ്കുമാർ, പി കെ സുരേഷ്, സി കെ രാമചന്ദ്രൻ, പി അജിത്ത്, സി എം കുമാരൻ, കോവില്ലത്ത് നൗഷാദ് , ടി അശോകൻ, എ സി അബ്ദുൾ മജീദ്,സി എച്ച് മൊയ്തു, വി എം മഹേഷ്, കെ സി മനോജൻ, വി പി അലി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.