ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് പിവിസി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് പിവിസി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 2023-2024 വാർഷിക പദ്ധതിയിൽ മത്സ്യ തൊഴിലാളി പ്രത്യേക പദ്ധതി പ്രകാരമാണ് ഈ പ്രൊജക്റ്റ്‌ തയ്യാറാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കയിൽ പദ്ധതി ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എം.ഷീല അധ്യക്ഷയായി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ഷിബു, പഞ്ചായത്ത് സെക്രട്ടറി ടി അനിൽ കുമാർ, ഫിഷറീസ് ഇൻസ്‌പെക്ടർ ഇ. കെ ജയപ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ പി ശിവദാസൻ, അബ്ദുള്ള കോയ വലിയാണ്ടി, റസീനഷാഫി, സുധ, ലതിക, ഗീത, ഷബ്‌ന, വത്സല എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.