കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ട് സവിശേഷ അക്കാദമിക പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ

/

കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ട് സവിശേഷ അക്കാദമിക പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ. നോബൽ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി ഭാവിയിലെ ശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഉള്ളതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്എസ്കെ , ഡയറ്റ് എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുക. നാസ, ബാർക്ക്, ഐഎസ്ആർഒ എന്നിവിടങ്ങളിലെ പ്രഗൽഭരുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ഇതിലൂടെ ലഭ്യമാകും.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ 7 , 8 , 9 , ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് പദ്ധതിയൊരുക്കുന്നത്. 100 വിദ്യാലയങ്ങളിൽ നിന്നായി അഭിരുചി നിർണയ പരിശോധനയിലൂടെ 90 കുട്ടികളെ തെരഞ്ഞെടുക്കും.

തുടർന്ന് ജ്യോതിശാസ്ത്രം, രസതന്ത്രം, ഐടി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങി വിവിധ വിഷയങ്ങളെ പല മേഖലകളായി തിരിച്ചു ഇവർക്ക് പരിശീലനം നൽകും. ശാസ്ത്രബോധമുള്ള സാമൂഹ്യ പുരോഗതിക്ക് പിന്തുണ നൽകുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതിനായാണ് ‘NOBEL’ (Novel orientation for beginners through experimental learning) എന്ന പദ്ധതി കോർപ്പറേഷൻ മുന്നോട്ട് വയ്ക്കുന്നതെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

ശബരിമല തീര്‍ത്ഥാടകര്‍ ഇരുമുടികെട്ടിൽ അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് തന്ത്രിയും ദേവസ്വം ബോർഡും

Next Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നിലക്കടല കൃഷി വിത്ത് ഇടൽ ഉദ്ഘാടനം ചെയ്തു

Latest from Local News

വാർദ്ധക്യം ഉറങ്ങിക്കിടക്കാനുള്ളതല്ല, ഉണർന്ന് പ്രവർത്തിക്കാനുള്ളതാണ്. സീനിയർ സിറ്റിസൺസ് ഫോറം

വടകര കീഴൽ യൂണിറ്റ് വാർഷികവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജ്ഞാനപ്രദായിനി വായനശാലയിൽ നടന്നു. ജില്ലാ കമ്മിറ്റി മെമ്പറും പ്രശസ്ത സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.എല്ല് രോഗവിഭാഗം      ഡോ:റിജു.

കൊയിലാണ്ടി നഗരസഭ :യു.കെ ചന്ദ്രൻ എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർഥി അഡ്വക്കേറ്റ് പി.ടി. ഉമേന്ദ്രൻ യുഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥി, അഭിന നാരായണൻ ബി ജെ പി സ്ഥാനാർത്ഥി

കൊയിലാണ്ടി നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ യു. കെ ചന്ദ്രനെ തീരുമാനിച്ചു. യു.ഡി.എഫിന്റെ

ആഴാവിൽ കരിയാത്തൻക്ഷേത്രം തിരുമുറ്റം കരിങ്കല്ല് പതിച്ച തിരുമുറ്റം സമർപ്പണം

നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് വെള്ളിയാഴ്ച നടക്കും. രാവിലെ എട്ട് മണിക്ക്

ചെങ്ങോട്ടുകാവ് കെ. എൻ ഭാസ്കരൻ പ്രസിഡണ്ട് ആകും

യുഡിഎഫിന് ഭരണം ലഭിച്ച ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്സിലെ കെ.എൻ. ഭാസ്കരൻ പ്രസിഡണ്ട് ആകും.ചെങ്ങോട്ട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് ഭാസ്കരൻ തിരഞ്ഞെടുക്കപ്പെട്ടത്.ഇതിനു