മുംബൈ എൻ്റർടെയ്ൻമെൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇന്ത്യ പുരസ്കാരം ഡോക്ടർ സി വി രഞ്ജിത്തിന്

/

മുംബൈ എൻ്റർടെയ്ൻമെൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇന്ത്യ പുരസ്കാരം ഡോക്ടർ സി വി രഞ്ജിത്തിന്. ഡോക്ടർ സി വി രഞ്ജിത്ത് സംവിധാനവും സംഗീതസംവിധാനവും നിർവഹിച്ച വന്ദേമാതരം : എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനത്തിലൂടെയാണ് ഡോക്ടർ സി വി രഞ്ജിത്ത് പുരസ്കാരത്തിന് അർഹനായത്. മികച്ച സംവിധാനം , മികച്ച സംഗീതസംവിധാനം,മികച്ച മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലാണ് ഡോക്ടർ സി വി രഞ്ജിത്ത് പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച 500 ലേറെ മ്യൂസിക് വീഡിയോകളിൽ നിന്നാണ് ഡോക്ടർ സി വി രഞ്ജിത്തിൻ്റെ വന്ദേമാതരം അംഗീകാരം ലഭിച്ചത്. മുംബൈയിൽ വച്ച് ഡിസംബർ 15 ന് നടക്കുന്ന ചടങ്ങിൽ ഡോക്ടർ സി വി രഞ്ജിത്ത് പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.

നേരത്തെ ഇതേ ഗാനത്തിലൂടെ ഡോക്ടർ സി വി രഞ്ജിത്ത് ലോക റെക്കോർഡുകൾനേടിയിരുന്നു. വേൾഡ് റെക്കോർഡ് യൂണിയൻ്റെയും വേൾഡ് റെക്കോർഡ്സ് ഇന്ത്യയുടെയും ലോക റെക്കോർഡ് ആണ് ഡോക്ടർ സി വി രഞ്ജിത്ത് വന്ദേമാതരം എന്ന ഗാനത്തിലൂടെ സ്വന്തമാക്കിയിരുന്നത്. ഏറ്റവും കൂടുതൽ ലൊക്കേഷനുകളിൽ ചിത്രീകരിക്കപ്പെട്ട ആദ്യ ദേശഭക്തിഗാനം ഒരുക്കിയതിലൂടെയാണ് ഡോക്ടർ സി വി രഞ്ജിത്ത് ഇരട്ട ലോകറെക്കോർഡുകളുടെ ഉടമയായി മാറിയത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലായി 40 ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ

Next Story

സ്ത്രീ സുരക്ഷ, സാമൂഹ്യക്ഷേമ രംഗങ്ങളില്‍ കേരളം ഏറെ മുന്നില്‍- ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ

Latest from Local News

കമല വലിയാട്ടിൽ അന്തരിച്ചു

കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്

കെഎസ്ആർടിസി ബസിൽ പുക: യാത്രക്കാരിൽ പരിഭ്രാന്തി

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്

കൊയിലാണ്ടി നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ