കൊയിലാണ്ടി കുറുവങ്ങാടുണ്ടായ ബൈക്ക് അപകടത്തില്‍ കണയങ്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.

കൊയിലാണ്ടി കുറുവങ്ങാടുണ്ടായ ബൈക്ക് അപകടത്തില്‍ കണയങ്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കുട്ടോത്ത് മീത്തല്‍ ബി.എസ്. അലൂഷ്യസിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം.
ബൈക്കില്‍ വീട്ടിലേക്ക് പോകവെ അതേ ദിശയില്‍ വന്ന സ്‌കൂട്ടി പിന്നില്‍ ഇടിച്ച് അല്യൂഷ്യൂസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആഷിക്ക് (27, ഷാജഹാന്‍ (20), മന്‍സൂര്‍ (28) എന്നിവരായിരുന്നു സ്‌കൂട്ടിയില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടിയില്‍ സഞ്ചരിച്ച യുവാക്കളില്‍ നിന്നും ചെറിയ അളവില്‍ ഹാഷിഷ് ഓയില്‍ പോലീസ് കണ്ടെടുത്തു. ഇതെ തുടര്‍ന്ന് ഷാജഹാന്‍, ആഷിക്ക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ ഇവര്‍ ലഹരി ഉപയോഗിച്ചതായും തെളിഞ്ഞു.
അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്നും മന്‍സൂര്‍ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഓടുന്നതിനിടെ റോഡരികില്‍ വീണ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സ്കൂൾ കായിക മേള പ്രതിജ്ഞ ചൊല്ലി കൊടുത്തത് ഷിൽജി ഷാജി കക്കയത്തിന് അഭിമാനം

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യം വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ പൊടി ശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. മഴ പെയ്തപ്പോള്‍ രൂപം കൊണ്ട കുഴി അടയ്ക്കാന്‍

കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുർ സംഘം ബി എം എസ്സിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ നഗരസഭാ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, മതിയായ പാർക്കിംഗ് സൗകര്യമില്ലാതെ പെർമിറ്റ് കൊടുക്കുന്നതിനെതിരെ കൊയിലാണ്ടി ഓട്ടോറിക്ഷാ മസ്ദുർ സംഘം ബി എം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് എം ഇ ആര്‍ സി ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിന്റെ (എം.ഇ.ആര്‍.സി) ഉദ്ഘാടനം ഉള്ളിയേരിയില്‍ കെ എം സച്ചിന്‍ദേവ്

തിരുവമ്പാടി ഗവ. ഐ ടി ഐ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

അധ്യാപക നിയമനം

കൊയിലാണ്ടി : കൊയിലാണ്ടി ജി ആർ എഫ് ടി എച്ച് എസ്സിൽ സ്പോർട്സ് കോച്ച് (ഫുട്ബോൾ ), ഡാൻസ് എന്നീ വിഷയങ്ങളിൽ