കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ ഫസ്റ്റ് റണ്ണറപ്പ് നേടിയ പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീമിന് സ്വീകരണം നല്‍കി.കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ,കൗണ്‍സിലര്‍മാരായ പി.പ്രജിഷ,കെ.എം.സുമതി എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.പ്രധാനാധ്യാപിക സി.പി.സഫിയ,പി.ടി.എ പസിഡന്റ് പി.എം.ബിജു,പി.ഇ.ടി. അധ്യാപിക ലത,എം.പി.ടി.എ പസിഡന്റ് ജസി,പി.ടി.എ വൈസ് പ്രസിഡന്റ് പ്രമോദ് രാരോത്ത്,റിയാസ് അബൂബക്കര്‍,സ്റ്റാഫ് സെക്രട്ടറി സി.വി.ബാജിത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.