കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും. കോഴിക്കോട് കോർപ്പറേഷൻ, ഫറോക് മുൻസിപ്പാലിറ്റി തുടങ്ങി ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്നമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ , കടലുണ്ടി, മാവൂർ പഞ്ചായത്തുകൾ എന്നിവയുൾപ്പെടെ 14 പഞ്ചയ ത്തുകളിലും ജലവിതരണം മുടങ്ങും.










