ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു

എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു. ചിത്രശാലകൾ, ഇന്ത്യയുടെ ആഭരണപാരമ്പര്യം തുടങ്ങി മറ്റാരും കൈവയ്ക്കാത്ത മേഖലകളെക്കുറിച്ച് ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ഡോ. വി. പദ്മാവതിയെന്ന് പ്രശസ്ത ചരിത്രകാരൻ ഡോ. എം. ആർ. രാഘവവാര്യർ പറഞ്ഞു.  ഡോ. വി. പദ്മാവതി രചിച്ച ‘ചിതറിയ കലാ ചിത്രങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത നർത്തകി ഡോ. കലാമണ്ഡലം മായ രാജേഷ് പുസ്തകം ഏറ്റുവാങ്ങി. കവി മേലൂർ വാസുദേവൻ മുഖ്യാതിഥിയായി. ദേശാഭിമാനി കൊയിലാണ്ടി ഏരിയ റിപ്പോർട്ടർ എ. സജീവ്കുമാർ ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച ഡോ. എം. ആർ. രാഘവവാര്യരെ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ആദരിച്ചു. മാതൃഭൂമി സീനിയർ സബ് എഡിറ്റർ ഹരിലാൽ രാജഗോപാൽ പുസ്തകം പരിചയപ്പെടുത്തി. മുൻ എം. എൽ. എ. പി. വിശ്വൻ, പുകസ മേഖലാ പ്രസിഡന്റ്‌ കെ. ശ്രീനിവാസൻ, ചെങ്ങോട്ടുകാവ് ലൈബ്രറി നേതൃസമിതി പ്രസിഡന്റ്‌ കെ. വി. രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. ആർ.രൺദീപ് സ്വാഗതവും മധു കിഴക്കയിൽ നന്ദിയും പറഞ്ഞു.പേപ്പർ സ്‌ക്വയർ പബ്ലിഷേഴ്സ് തൃശ്ശൂർ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

 

Leave a Reply

Your email address will not be published.

Previous Story

കനാൽ നവീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം (ഐ.എൻ. ടി.യു.സി)

Next Story

വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് സൈബര്‍ വാള്‍ സംവിധാനവുമായി പോലീസ്

Latest from Local News

വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു

കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക കലാരംഗത്ത് നിറസാന്നിധ്യമായിരുന്ന വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ്

തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലെ തോട് ഗതിമാറി ഒഴുകുന്നു; തീരം അപകടാവസ്ഥയിൽ

തിക്കോടി കല്ലത്ത് ഡ്രൈവ് ഇൻ ബീച്ചിലെ തോട് ഗതി മാറി ഒഴുകുന്നു. ഇത് മൂലം പ്രവേശന കവാടത്തിൽ നിന്ന് കടൽത്തീരത്തേക്ക് ഇറങ്ങാൻ

ജില്ലാ സ്‌കൂള്‍ കലോത്സവം കൊയിലാണ്ടിയില്‍; സംഘാടക സമിതി രൂപവല്‍ക്കരണ യോഗം നാളെ (22 ബുധൻ)

കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 24 മുതല്‍ 28 വരെ കൊയിലാണ്ടിയിലെ വിവിധ വേദികളില്‍ നടക്കും. മേളയുടെ