നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊയിൽക്കാവിലെ ഹോട്ടൽ ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

 

ചേമഞ്ചേരി: നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊയിൽക്കാവിലെ ഹോട്ടൽ ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ സതി കിഴക്കയിൽ ഷീബ മലയിൽ, രണ്ട് ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ശ്രീമതി സതി കിഴക്കേയിൽ ചെയർമാൻ ശ്രീമതി ഷീബ മലയിൽ കൺവീനർ, ശ്രീമതി ബീന കുന്നുമ്മൽ ട്രഷറർ, ശ്രീ രാജേഷ് കുന്നുമ്മൽ വൈസ് ചെയർമാൻ,ശ്രീ മുരളി തോറോത് വൈസ് ചെയർമാൻ, ശ്രീമതി ജയശ്രീ മനത്താനത്ത് വൈസ് ചെയർമാൻ ,ശ്രീ ബേബി സുന്ദർ രാജ് വൈസ് ചെയർമാൻ ,ശ്രീ.രമേശൻ കിഴക്കയിൽ ജോയിൻ കൺവീനർ ,ശ്രീ കുട്ടികൃഷ്ണൻ താഴത്തെയിൽ ജോയിൻ കൺവീനർ ,ശ്രീ ഗീതാനന്ദൻ മാസ്റ്റർ ജോയിൻ കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ ശ്രീമതി സതി കിഴക്കയിൽ, ശ്രീമതി ഷീബ മലയിൽ,ശ്രീ.രാജേഷ് കുന്നുമ്മൽ, ശ്രീ.മുരളി തോറോത്ത്,ശ്രീമതി ജയശ്രീ മനത്താനത്ത് ,ശ്രീ.രമേശൻ കിഴക്കയിൽ ശ്രീ.കുട്ടികൃഷ്ണൻ താഴത്തയിൽ ,ശ്രീ.ഗീതാനന്ദൻ മാസ്റ്റർ, ശ്രീമതി.ബീന കുന്നുമ്മൽ,ശ്രീ.ഷാജി പി സി, ശ്രീ.ബാബുരാജ് .യു.വി ,ശ്രീ.സത്യൻ പി, ശ്രീ.സുനിൽ മുതിരക്കാല, ശ്രീ.പ്രമോദ് വി പി എന്നിവർ സംസാരിച്ചു. ശ്രീ രാജേഷ് കുന്നുമ്മൽ അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി ബീന കുന്നുമ്മൽ സ്വാഗതവും ശ്രീ. പ്രമോദ് വി.പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.