ആമ്പല്ലൂര്‍: നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ചിമ്മിനി ഡാം കണ്ട് മടങ്ങു ന്നതിനിടെയായിരുന്നു സംഭവം. ഇന്ദുപ്രിയയാണ് (20) ആണ് മരിച്ചത്. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂര്‍ കുറുവത്ത് വീട്ടില്‍ സാജന്റെ മകളാണ് ഇന്ദുപ്രിയ. അപകടത്തില്‍ തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാര്‍ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റതായാണ് വിവരം പാലപ്പിള്ളി വലിയകുളത്ത് വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം നടന്നത്.
കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ റേഡിയോളജി വിഭാഗം വിദ്യാര്‍ഥിയാണ് ഇന്ദുപ്രിയ. സഹപാഠികളായ നാല് സുഹൃത്തുക്കള്‍ക്കൊപ്പം ചിമ്മിനി ഡാം കാണാന്‍ പോയതായിരുന്നു. ഡാം കണ്ട് മടങ്ങുന്നതിനിടെ ഇന്ദുപ്രിയ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണില്‍ ഇടിക്കുകയായിരുന്നു.
Latest from Local News
അരിക്കുളം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ മാവട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി
കോഴിക്കോട് : ചില്ല മാസിക സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ്
കീഴരിയൂർ: സി.കെ.ജി സാംസ്ക്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പത്തൊമ്പതാമത് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ മത്സര പരിപാടിയുടെ
കൊയിലാണ്ടി: സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം സ്കൂട്ടറിൽ ബസ്സിടിച്ച് നിയന്ത്രണം വിട്ട് 11 കെ.വി.ലൈനിൽ ഇടിച്ച് പോസ്റ്റ് തകർന്നു
നടുവത്തൂർ :അരീക്കരപരദേവതാ ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടികൾക്ക് സമാപനമായി. സമാപന ചടങ്ങിൽ “രാമായണത്തിലെ മാനവികത” എന്ന വിഷയത്തെ അധികരിച്ച് സ്വപ്ന നന്ദകുമാർ