ലയൺസ് ഡിസ്ട്രിക്ട് 318E യും കോഴിക്കോട് ഭഷ്യ സുരക്ഷ വകുപ്പും സുക്തമായി നടത്തുന്ന ” ഷുഗർ ബോർഡ് മുവ്മെന്റ് “
എന്ന കുട്ടികൾക്കിടയിലുള്ള ഡയബേറ്റിക് ബോധവൽക്കരണ പരിപാടിയുടെ കോഴിക്കോട് ജില്ലതല ബോർഡ് പ്രകാശനം കാര പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു. ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ ലയൺസ് പ്രസ്ഥാനത്തിന്റെ ആദ്യത്തെ ക്ലബ് ആയ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ആയിരുന്നു ‘ഷുഗർബോർഡ് ‘ ന്റെ സ്പോൺസർ. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ. കെ സെൽവരാജ് അധ്യഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പൽ കെ.പി. മനോജ് സ്വാഗതം പറഞ്ഞു. ലയൺസ് ഡിസ്ട്രിക്ട് 318E ഗവർണർ കെ. വി രാമചന്ദ്രൻ മുഖ്യതിഥിയായി സംസാരിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമ്മിഷനർ സാക്കിർ ഹുസൈയിൻ, ലയൺസ് വൈസ് ഗവർണർ രവിഗുപ്ത, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ഷാജി ജോസഫ്,കെ. പ്രേകുമാർ, ദീപാഞ്ജലി, കൃഷ്ണനുണ്ണിരാജ, വത്സല ഗോപിനാഥ്, എന്നിവർ സംസാരിച്ചു. ജില്ലയിലെ എല്ലാ സ്കൂളിലും ബോധവൽകരണ ബോർഡ് സ്ഥാപിക്കുമെന്ന് ലയൺസ് ഭാരവാഹികൾ അറിയിച്ചു.
Latest from Local News
നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ
കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി
മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും
കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം