അസ്സറ്റ് വിദ്യാഭ്യാസപുരസ്‌കാരം:ശശി തരൂർ എം പി പേരാമ്പ്രയിൽനിർവ്വഹിച്ചു

പേരാമ്പ്ര: അസറ്റ് പേരാമ്പ്ര(ആക്ഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആൻ്റ് എംപവർമെൻ്റ് ട്രസ്റ്റ്) സംഘടിപ്പിച്ച  എഡ്യൂക്കേഷണൽ കോൺക്ലിവിൻ്റെ ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്ക്കാരവും  ശശിതരൂർ എം പി നിർവഹിച്ചു.
അസറ്റ് ചെയർമാൻ സി എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു .
ഡോ. എം കെ മുനീർ എം എൽ എആമുഖ ഭക്ഷണം നടത്തി, അവാർഡ് ജേതാക്കളെയും അദ്ദേഹം  പ്രഖ്യാപിച്ചു .
പേരാമ്പ്ര മണ്ഡലത്തിലെ പ്രീ പ്രൈമറി മുതൽ കോളജ് തലം വരെയുള്ള വിഭാഗങ്ങളിലെ മികച്ച അധ്യാപകർക്കും,മികച്ച വിദ്യാഭ്യാസ,ഭിന്നശേഷി പ്രവർത്തകർക്കുമാണ് അവാർഡ്നൽകിയത് . ഏറ്റവും മികച്ച പിടിഎ ക്കും സെക്കൻഡറി,പ്രൈമറി വിഭാഗങ്ങളിൽ പുരസ്കാരം നൽകി .പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നടയുമാണ് പുരസ്കാരം.മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ,ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ബാലചന്ദ്രൻ,മലപ്പുറം വിജയാഭേരി കോഡിനേറ്റർ ടി സലിം,ബിന്നി സാഹിതി  എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.ചടങ്ങിൽജിജി തോംസൺ, ബാലചന്ദ്രൻ പാറച്ചോട്ടിൽ,  സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, സി പി എ അസീസ്, ചിത്ര രാജൻ, എസ് കെ ഹസ്സൈനാർ,ബി എം മുഹമ്മദ്‌,
 ,വിദ്യാഭ്യാസ ഓഫീസർമാർ,സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതം പറഞ്ഞു. യൂ സി അനീഫ, ഇസ്മായിൽ മരുതേരി,   പ്രൊഫ . സലിം, എസ് പി കുഞ്ഞമ്മദ്, സൗദ റഷീദ് നേതൃത്വം നൽകി. ഒരു മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളെയും അധ്യാപകരെയും  പുരസ്കാരം നൽകി ആദരിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടാണെന്ന്  ശശി തരൂർ എം പി അഭിപ്രായപ്പെട്ടു.സമഗ്ര വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായിട്ടാണ് അസറ്റ് ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതെന്ന് അധ്യക്ഷ പ്രസംഗത്തിൽ 
ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടിസൂചിപ്പിച്ചു .

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ആനക്കുളം വടക്കയിൽ ദാക്ഷായനി അമ്മ അന്തരിച്ചു

Next Story

മാരാമുറ്റം തെരു റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച

Latest from Main News

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ആകാശ് എൻജി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ആകാശ്

കേരളത്തിലെ വന്ദേഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും

കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമായി

മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.

ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം 22700 പേർക്കു കൂടി

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ സംരക്ഷകരായ 22700 പേർക്കു കൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി

‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ