അത്തോളിയിൽ വീടിനു തീപിടിച്ചു

അത്തോളിയിൽ വീടിനു തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അത്തോളി പഞ്ചായത്തിലെ കൊളക്കാട് ആയാനിപുറത്ത് അബ്ദുൾ ഹമീദ് എന്നയാളുടെ വീടിന്റെ അടുക്കളയുടെ മുകൾഭാഗത്ത് ശേഖരിച്ച വിറക് കുനയ്ക്ക് തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന മൂന്ന് യൂണിറ്റ് വാഹനങ്ങളുമായി എത്തുകയും തീ പൂർണമായും അണക്കുകയും ചെയ്തു.

വീടിനു കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ അനൂപ് ബി കെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ,ലിനീഷ് എം, ഹേമന്ദ് ബി,അനൂപ് എൻ പി,രജിലേഷ് സിഎം നിധിൻ രാജ്,ഷാജു കെ,ഹോം ഗാർഡ് മാരായ രാജേഷ് കെ പി, രാജീവ് വി ടി,എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് റൂറൽ ജില്ലാ പോലിസ് കായികമേളക്ക് സമാപനമായി

Next Story

കാപ്പാട് ഇനി ഹരിത ടൂറിസം കേന്ദ്രം

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.