പോസ്റ്റ്മാൻ ഭാസ്കരന് ഊരള്ളൂർ പൗരാവലിയുടെ ആദരം

42 വർഷത്തെ സേവനത്തിനുശേഷം ഊരള്ളൂർ പോസ്റ്റ് ഓഫീസിൽ നിന്നും വിരമിച്ച പോസ്റ്റുമാൻ ടി.ടി.ഭാസ്കരന് ഊരള്ളൂർ പൗരാവലി ഊഷ്മളമായ ആദരം നൽകി. പരിപാടി പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം .സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. ആർ.അഖിൽ (പോസ്റ്റൽ ഇൻസ്പെക്ടർ), സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. അഭനീഷ് ,എം. പ്രകാശൻ വിവിധ കക്ഷി നേതാക്കളായ എസ് .മുരളിധരൻ, ടി.താജുദ്ദീൻ, ശശി ഊട്ടേരി, നാസർ ചാലിൽ, അഷ്റഫ് വള്ളോട്ട്, രാധാകൃഷ്ണൻ എടവന, ജെ.എൻ.പ്രേം ഭാസിൻ, വി.കെ. മുഹമ്മദാലി, സി. സുകുമാരൻ, വി.ബഷീർ, വി. കെ .ജാബിർ, ഇ. ഭാസ്കരൻ, മോഹനൻ കൽപ്പത്തൂർ, കെ.കെ .നാരായണൻ, കെ.എം മുരളീധരൻ, വി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

പൗരാവലിയ്ക്ക് വേണ്ടി എ.എം സുഗതൻ മാസ്റ്റർ,ക്യാഷ് അവാർഡ് രമേശ് കാവിൽ, പ്രവാസി കുട്ടായ്മ വേണ്ടി പി.ടി. ബഷീർ, വയലോരം ഗ്രൂപ്പിനു വേണ്ടി രവി ചാലയിൽ, റിയാസ് ഊട്ടേരി എന്നിവർ ഉപഹാരസമർപ്പണം നടത്തി. റഫീഖ് കുറുങ്ങോട്ട് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കള്ളനോട്ട് കേസിൽ ജാമ്യത്തിൽ ഇറങ്ങിയആൾ കള്ളനോട്ടുമായി വീണ്ടും പിടിയിൽ

Next Story

ഇന്ത്യൻ വിദ്യാഭ്യാസവും മൗലാനാ ആസാദും എന്ന വിഷയത്തിൽ കോളേജ്തല വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു

Latest from Local News

അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ

ചില്ല മാസിക സ്ഥാപകൻ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണിക കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

തിക്കോടി കോടിക്കൽ ബീച്ചിൽ കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം പിടിച്ചു; ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്തു കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം കൊയിലാണ്ടി എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട്