കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം

 കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മം​ഗള, മത്സ്യ​ഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 110 കിലോമീറ്റർ വേ​ഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക. മൺസൂൺ കാലത്ത് ഈ ട്രെയിനുകളുടെ വേ​ഗത 40-75 കിലോമീറ്ററാക്കി മാറ്റിയിരുന്നു.

എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ് (12167) നിലവിലെ സമയത്തിൽ നിന്നും മൂന്ന് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. നിലവിൽ രാവിലെ 10.30ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25നായിരിക്കും പുറപ്പെടുക. ഷൊർണൂരിൽ വൈകീട്ട് 4.15നും കണ്ണൂരിൽ 6.39നും ട്രെയിനെത്തും.

നിസാമുദ്ദീൻ-എറണാകുളം മം​ഗള (12618) ഒരു മണിക്കൂർ നേരത്തേ എത്തും. 11.40നാണ് നിലവിൽ ട്രെയിൻ മം​ഗളൂരുവിലെത്തുന്നത്. പുതിയ സമയക്രമം പ്രകാരം ഇനി 10.25ന് മം​ഗളൂരു വിടും. ഷൊർണൂരിൽ പുലർച്ചെ 4.15നും എറണാകുളത്ത് 7.30നും എത്തും.

തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15ന് തന്നെ പുറപ്പെടും. എറണാകുളത്ത് ഉച്ചയ്ക്ക് 1.50നും, കോഴിക്കോട് വൈകീട്ട് 6.05നും കണ്ണൂർ 7.35നുമാണ് പുതുക്കിയ സമയക്രമം.

ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂർ നേരത്തേയെത്തും. മം​ഗളൂരു പുലർച്ചെ 4.25, കണ്ണൂർ 6.35, കോഴിക്കോട് 8.10, ഷൊർണൂർ 10.20, വൈകീട്ട് 6.20ന് തിരുവനന്തപുരം എന്നിങ്ങനെയാണ് പുതുക്കിയ സമയക്രമം.

Leave a Reply

Your email address will not be published.

Previous Story

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി

Next Story

കൊയിലാണ്ടിയ്ക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ സർക്കാർ ആയുർവേദശുപത്രി വേണം

Latest from Main News

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും പരക്കെ മഴ സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാന ശിശുക്ഷേമ സമിതി കേരള സർക്കാരിന്റെ അനുമതിയോടെ ശിശുദിനത്തിൽ പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിനുള്ള ചിത്രരചന ക്ഷണിച്ചു

സംസ്ഥാന ശിശുക്ഷേമ സമിതി കേരള സർക്കാരിന്റെ അനുമതിയോടെ ശിശുദിനത്തിൽ പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിനുള്ള ചിത്രരചന ക്ഷണിച്ചു. ‘സനാഥ ബാല്യം-സംരക്ഷിത ബാല്യം’ എന്ന

നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍; ശിക്ഷാവിധി ഒക്ടോബര്‍ 16ന്

നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. നാലാം അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. 2019 ഓഗസ്റ്റ് 31 ന് നടന്ന കൊലപതാക കേസിലാണ്