ആശ്രയ റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് നടന്നു

ആശ്രയ റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 2024 ഒക്‌ടോബർ 31 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പന്തലായനി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് നടന്നു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ . കെ . സത്യൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് നാം വളരെ മുന്നിലാണെങ്കിലും ജീവിത ശൈലീ രോഗങ്ങൾ നമ്മെ വല്ലാതെ വേട്ടയാടുന്നുണ്ടെന്നും അതിനെതിരെ ഒരു വലിയ ജാഗ്രത നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ ശ്രീമതി പ്രജിഷ പി, ശ്രീ.ബാലൻ മാസ്റ്റർ,
ശ്രീ ഗോപാലൻ മാസ്റ്റർ,ആശാ വർക്കർ ശ്രീമതി രമ എന്നിവർ ആശംസാ പ്രസംഗം നടത്തി. പ്രസിഡണ്ട് സുധാകരൻ ടി.എം. അധ്യക്ഷത വഹിച്ചു. ശ്രീ ഹാരിസ് ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. രക്ത സമ്മർദ്ദം, പ്രമേഹം, ബി.എം.ഐ , ബി.എം.ആർ എന്നിവ ക്യാമ്പിൽ പരിശോധിച്ച് നൽകുകയുണ്ടായി . സെക്രട്ടറി അരമന രാജൻ സ്വാഗതും ജോ. സെക്രട്ടറി അജയ് ദാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം ഊരാം കുന്നുമ്മൽ ‘സരിഗ’ രജീഷ് ബാബു അന്തരിച്ചു

Next Story

സൈക്കിൾ പോളോ ചാമ്പ്യൻ ഷിപ്പ് മത്സരം; ഓവറോൾ ചാമ്പ്യൻമാരായെ കൊയിലാണ്ടിെ റൈസിംഗ് സ്റ്റാർ സ്പോർട്ട്സ് ആന്റ ആർട്ട്സ് ടീം

Latest from Local News

തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട തുറന്നു. മേൽശാന്തി നറുക്കെടുപ്പ് നാളെ

തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട ഇന്ന് വൈകുന്നേരം നാല് മണിക്ക് തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിച്ചു.

മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

മേപ്പയ്യൂർ: പേരാമ്പ്രയിൽ വെച്ച് ഷാഫി പറമ്പിൽ എം.പി യെ അക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവർത്തകരെ അകാരണമായി കള്ളക്കേസിൽ കുടുക്കി ജയിലിൽ

കൊയിലാണ്ടി ചരപറമ്പിൽ താമസിക്കും എടക്കൽ താഴെ പുതിയങ്ങാടി പ്രകാശൻ അന്തരിച്ചു

കൊയിലാണ്ടി : ചരപറമ്പിൽ താമസിക്കും എടക്കൽ താഴെ പുതിയങ്ങാടി പ്രകാശൻ (64) അന്തരിച്ചു. ഭാര്യ: അനിത മക്കൾ: വിഷ്ണു പ്രിയ, വിഷ്ണു

സംസ്ഥാന സ്‌കൂള്‍ കായികമേള: സ്വര്‍ണക്കപ്പിന് ജില്ലയില്‍ സ്വീകരണം നല്‍കി

ഒളിമ്പിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നല്‍കുന്ന സ്വര്‍ണക്കപ്പിന് (ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി) ജില്ലയില്‍ ആവേശോജ്വല

പന്തലായനിയിലെ കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്

കൊയിലാണ്ടി: പന്തലായനിയിലെ കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി കൃഷി