കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠയും പുനർ നിർമ്മാണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടത്തി

കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ക്ഷേത്ര പുനർ നിർമ്മാണത്തിൻ്റെ ഭാഗമായിഭക്തിനിർഭരമായ ചടങ്ങുകളോടെ, പ്രതിഷ്ഠ ബാലാലയത്തിലേയ്ക്ക് മാറ്റുന്ന ചടങ്ങും, ക്ഷേത്ര പുനർനിർമ്മാണക്കറ്റി ഓഫീസ് ഉദ്ഘാടന കർമ്മവും നടന്നു. ക്ഷേത്രം തന്ത്രി ശ്രീ. എൻ.ഇ.മോഹനൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, ക്ഷേത്ര ഊരാളൻ ശ്രീ ചെമ്പക്കോട്ട് വാസുദേവൻ നമ്പി, ചെയർമാൻ ശ്രീ. സി.പി. മോഹനൻ,  കെ വി രാഘവൻ നായർ, ഇ.കെ.മോഹനൻ, എം.കെ മനോജ്, സുധീർ കെ വി, എൻ. കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.