വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കർശന നിയന്ത്രണങ്ങളോടെ പതിനെട്ടാം പടി ചവിട്ടാൻ അവസരം നൽകാന്‍ ധാരണ

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കർശന നിയന്ത്രണങ്ങളോടെ പതിനെട്ടാം പടി ചവിട്ടാൻ അവസരം നൽകാന്‍ ധാരണയായി. ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. . ഇവർക്ക് പ്രത്യേക പാസ് നല്‍കി ദര്‍ശനത്തിന് അവസരമൊരുക്കാനാണ് തീരുമാനം.

ഇടത്താവളങ്ങളിലുള്‍പ്പടെ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയാണ് നേരത്തെ സ്‌പോട്ട് ബുക്കിങ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഇടത്താവളങ്ങളില്‍ ഇത്തരത്തില്‍ സ്‌പോട്ട് ബുക്കിങ് വേണ്ടെന്നാണ് പൊലീസിന്റെ നിര്‍ദേശം.

തീര്‍ഥാടകര്‍ക്ക് നിലയ്ക്കലിലോ, പമ്പയിലോ പാസ് നല്‍കി ദര്‍ശനത്തിന് കടത്തിവിടാനാണ് ആലോചന. ഫോട്ടോ ഉള്‍പ്പടെയുള്ള പാസാണ് നല്‍കുന്നത്‌. ഇവർക്ക് ഫോട്ടോയും ആധാറും നിര്‍ബന്ധമാക്കാനും തീരുമാനമായി. അതേസമയം ഇങ്ങനെ ദര്‍ശനത്തിന് അവസരം നല്‍കുന്നതിന് സ്‌പോട്ടിങ് ബുക്കിങ് എന്നുതന്നെ പേരിടണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, അംഗങ്ങളായി എം അജിത് കുമാര്‍, ജി സുന്ദരേശ്വന്‍, എഡിജിപി ശ്രീജിത്ത് എന്നിവരാണ് ഇന്നലെ (ഒക്‌ടോബർ 30) ചര്‍ച്ച നടത്തിയത്. ചര്‍ച്ചയിലെ ധാരണകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സര്‍ക്കാരാകും ഇതില്‍ അന്തിമതീരുമാനം എടുക്കുക.

Leave a Reply

Your email address will not be published.

Previous Story

പെരുവട്ടൂരിലെ മോഷണശ്രമം; ജാഗ്രതാസമിതിയുമായി നാട്ടുകാർ

Next Story

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണം നാളെ (നവംബർ ഒന്നിന്) കാസർകോട് നിന്നും ആരംഭിക്കും

Latest from Main News

മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ പ്രാണവായു: മുല്ലപ്പള്ളി രാമചന്ദ്രൻ

വാർത്തകളുടെ ഉറവിടം സംബന്ധിച്ച് വിശദീകരണം തേടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകാനുള്ള കേരള ഗവർമെണ്ട് തീരുമാനം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കടന്നാക്രമണവും വെല്ലുവിളിയുമാണ്.

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്. മരക്കൂട്ടം മുതൽ ശരംകുത്തി നെക്ക് പോയിൻ്റ് വരെയുള്ള പാതയിലും,

വിവിധ കേസുകളില്‍പ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം എക്സൈസ് വകുപ്പ് ആരംഭിച്ചു

വിവിധ കേസുകളില്‍പ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം എക്സൈസ് വകുപ്പ് ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച (ഓഗസ്റ്റ് 11 ന്) ആരംഭിച്ച ലേലത്തില്‍

ആരോ​ഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ഡോ ഹാരിസ് ചിറയ്ക്കൽ മറുപടി നൽകി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ആരോ​ഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ഡോ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള എസ് പി അജിത്ത്