അസറ്റ് പേരാമ്പ്ര സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ കോൺക്ലേവിന്റെ ഉദ്ഘാടനവും, വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും ശശി തരൂർ എം പി നിർവഹിക്കും

ഗ്രാമീണ മേഖലയിലെ സമഗ്ര വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സേവന സന്നദ്ധ സംഘടനയായ അസറ്റ് പേരാമ്പ്ര (ആക്ഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി & എംപവർമെൻ്റ് ട്രസ്റ്റ്) സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ കോൺക്ലേവിന്റെ ഉദ്ഘാടനവും, വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും 2024 നവംബർ ഒന്ന് വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഡോക്ടർ ശശി തരൂർ എം പി നിർവഹിക്കുന്നു. ഡോക്ടർ എം കെ മുനീർ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും.

Leave a Reply

Your email address will not be published.