സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി

ലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ്‌നെ (43) മരിച്ച നിലയില്‍ കണ്ടെത്തി. പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയില്‍ എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ഫ്‌ളാറ്റില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പമ്പള്ളിനഗറില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികായിരുന്നു അദ്ദേഹം.

നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് ചിത്രങ്ങള്‍. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനുള്ള ചിത്രങ്ങള്‍.

Leave a Reply

Your email address will not be published.