വടകര മണിയൂരിലും മീനങ്ങാടിയിലും കടന്നൽക്കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

 

വടകരയിൽ കടന്നൽക്കുത്തേറ്റ് രണ്ട് അധ്യാ പികമാർക്ക് പരിക്ക്. മണിയൂർ കുന്നത്തുകര എംഎൽപി സ്‌കൂൾ പ്രധാനാധ്യാപിക സുബൈദ, അധ്യാപികയായ നാദിയ എന്നി വർക്കാണ് കുത്തേറ്റത്. സ്കൂ‌ൾവിട്ട് കുട്ടികളെല്ലാം വീട്ടിലേക്ക് പോയതിനാൽ വൻ അപകടം ഒഴിവായി.

 

അധ്യാപികമാർ വീട്ടിലേ ക്ക് പോകവെ ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിനടുത്തേ ക്ക് സ്കൂൾ പരിസരത്തെ മരത്തി ൽനിന്ന് വവ്വാൽ കൊത്തിയ കടന്നൽക്കൂട് അടർന്നുവീഴുകയായിരുന്നു. കൂട്ടമായെത്തിയ കടന്നൽ ഇരുവരെയും തുരുതുരാ കുത്തി. 

 രക്ഷപ്പെടുത്താനെത്തിയവർക്ക് ഇവരുടെ 50 മീറ്ററിനടുത്തുപോലും എത്താൻ കഴിഞ്ഞില്ല. ചൂട്ടുക ത്തിച്ചും ഹെൽമെറ്റ് ധരിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടയിൽ കടന്നൽക്കു ത്തേറ്റ് രണ്ടുപേരും റോഡിലേ ക്ക് വീണുപോയിരുന്നു. ഇരുവ രെയു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

മീനങ്ങാടിയിൽ തൊഴിലുറപ്പിനിറങ്ങിയ 21 തൊഴിലാളികൾക്കും തൊഴിലാളികൾ ഓടിക്കയറിയ വീട്ടിലെ ഉടമസ്ഥ

ൻ ബാബുവിനും സമീപവാസിയും ബൈക്കുയാത്രികനുമായ മുഹമ്മദ് റഫീഖിനുമാണ് കുത്തേറ്റത്. പരിക്കേറ്റവരെ മീനങ്ങാടി ആരോഗ്യയിലും ഗവൺമെൻ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.