വടകര: സെൻട്രൽ ബാങ്കിന്റെ ചോമ്പാല ശാഖയുടെ കീഴിൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിച്ചുവരുന്ന എ ടി എം കൗണ്ടർ കാര്യക്ഷമമല്ലെന്ന് പരാതി ഉയരുന്നു കഴിഞ്ഞ ഒരു മാസത്തിനിടയിൽ രണ്ടുതവണ മാത്രമാണ് ഇതിന്റെ പ്രവർത്തനം നടന്നത്. പണം എടുക്കാൻ വരുന്നവർ മടങ്ങി പോകേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്. സെൻട്രൽ ബാങ്ക് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് എടിഎം കൗണ്ടർ. പണം ലഭിക്കാതെ വന്നതോടെ അക്കൗണ്ട് ഉടമകൾ പണത്തിനായി ബാങ്കിൽ വരുന്നതോടെ ഇവിടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട് കൊച്ചിയിലെ റീജിയണൽ ഓഫീസുമായി പലതവണ ബന്ധപ്പെട്ടിട്ടും എടിഎം കൗണ്ടർ തകരാർ പരിഹരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ബാങ്ക് അധികൃതരോട് കാര്യം പറഞ്ഞുവെങ്കിലും ഒന്നും നടക്കുന്നില്ല.
Latest from Local News
കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഭാഗമായി
അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന
കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.
കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179
വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ