എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി

കണ്ണൂർ എ ഡി എമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. യാത്രയപ്പ് യോഗത്തിലെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ആത്മഹത്യയ്ക്ക് പ്രേരണയാകുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ദിവ്യയുടെ വാദം. അതേ സമയം മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും ശക്തമായി വാദിച്ചു.

Leave a Reply

Your email address will not be published.