നീലേശ്വരം വെടിക്കെട്ടപകടം; ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ 8 പേർക്കെതിരെ കേസ്

കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ 8 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്ന‍ത്. സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസ്. ഇതിൽ സെക്രട്ടറി ചന്ദ്രശേഖരൻ, പ്രസിഡന്റ് ഭരതൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.അശ്രദ്ധമായി വെടിക്കെട്ട് നടത്തിയാണ് വെടിപ്പുരയ്ക്ക് തീ പിടിച്ചത്. അനുമതിയില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. പടക്കപുരയും കാണികളും തമ്മിൽ അകലം ഉണ്ടായിരുന്നില്ല. അഞ്ഞൂറ്റമ്പലം വീരർകാവിൽ വെടിക്കെട്ടിനിടെ പടക്കശാലയ്ക്ക് തീപിടിച്ചായിരുന്നു അപകടം ഉണ്ടായത്. കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടം സംഭവിച്ചത്.

പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കം സൂക്ഷിച്ച കലവറയിൽ വീണാണ് രാത്രി പന്ത്രണ്ട് മണിയോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. അപകടത്തിൽ 154 പേർക്ക് പരിക്കേറ്റു. ഇവരിൽ 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. ഇവർ വെറ്റിലേറ്ററിലാണ്. പൊട്ടിച്ച മലപ്പടക്കത്തിൽ നിന്നുള്ള തീപ്പൊരി അടുത്തുള്ള പടക്ക ശേഖരത്തിലേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് പരിക്കേറ്റവർ പറയുന്നത്. തിക്കിലും തിരക്കിലും പലരും വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കി. 

Leave a Reply

Your email address will not be published.

Previous Story

നടുവത്തുർ പഴയന മീത്തൽ സദാനന്ദൻ അന്തരിച്ചു

Next Story

നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയായ ശ്രുതിയുടെ ഭര്‍തൃമാതാവ് മരിച്ചു

Latest from Main News

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം

2025 വർഷത്തെ സ്വാസ്ഥ്യസേവാ രത്ന പുരസ്കാരം പ്രൊഫ: സുരേഷ് കെ. ഗുപ്തന്

ഫൗണ്ടേഷൻ ഓഫ് ഗാന്ധിയൻ തോട്ട്സ് ട്രസ്റ്റ് 2025 വർഷത്തെ പ്രശസ്ത സേവന പ്രവർത്തനത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്തെ സേവന പ്രവർത്തനങ്ങൾ

ഗുജറാത്തിലെ സ്കൂൾ , കോളേജ് എന്നിവിടങ്ങളിൽ 2025 ലെ ദീപാവലി അവധിക്കാലം ഒക്ടോബർ 16 മുതൽ

ഗാന്ധിനഗർ: ഗുജറാത്തിലുടനീളമുള്ള സ്കൂളുകളിൽ 2025–26 അധ്യയന വർഷത്തിലെ ആദ്യ സെഷൻ ഒക്ടോബർ 15 ന് അവസാനിക്കും. തുടർന്ന് 21 ദിവസത്തെ ദീപാവലി