കാവും വട്ടത്ത് പി.കെ. ശങ്കരൻ സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പ്രമുഖ സി.പി.എം. നേതാവ് പി.കെ. ശങ്കരൻ്റെ സ്മരണക്കായി സി.പി.എം. നടേരി ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഹാൾ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി.എം.ജില്ലാ സെക്രട്ടറി പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി .ടി.പി. ദാസൻ ഫോട്ടോ അനാഛാദനം നിർവ്വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ, മുൻ എം.എൽ. എമാരായ പി. വിശ്വൻ, കെ. ദാസൻ, കന്മന ശ്രീധരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.