വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്കഗാന്ധിയുടെ കത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ വോട്ടർമാർക്ക് വൈകാരിക കുറിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ഗാന്ധി തന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

നിങ്ങളെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യാനായാല്‍ അതെനിക്ക് അഭിമാനമായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. നിങ്ങളില്‍നിന്ന് പഠിക്കാനും നിങ്ങളുടെ ജീവിതവും നിങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അറിയാനും അതെനിക്ക് അവസരമൊരുക്കും.ഏത് ദുഷ്‌കരകാലത്തും പരസ്പരം ബഹുമാനം വെച്ചുപുലര്‍ത്തുന്ന, തലയുയര്‍ത്തി നില്‍ക്കുന്ന, ധീരത മുഖമുദ്രയാക്കിയ ഈ ജനതയുടെ ഭാഗമായിരിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ കാര്യമാണ്.

വയനാടുമായുള്ള ആ ആത്മബന്ധം കുടുതല്‍ ദൃഢമാകുമെന്നും, നിങ്ങളുടെ ജീവിതവും വെല്ലു വിളികളും മനസ്സിലാക്കി നിങ്ങള്‍ക്കുവേണ്ടി പോരാടുമെന്നും, നിങ്ങളാഗ്രഹിക്കുന്ന തരത്തില്‍ പാര്‍ലമെന്റില്‍ നിങ്ങളെ പ്രതിനിധാനം ചെയ്യാന്‍ എനിക്കാവുംവിധം ഞാന്‍ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധിക്ക് ഉറപ്പു നല്‍കിയതായി കത്തില്‍ പരാമര്‍ശം.

നിങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും നിങ്ങളുടെ ഭാവി സുദൃഢമാക്കാനുമുള്ള നൂതനസാധ്യതകള്‍ സൃഷ്ടിക്കാനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രിയങ്ക ഗാന്ധി.

പ്രകൃതിയോട് ഇവിടത്തെ ജനത വച്ച്പുലര്‍ത്തുന്ന സ്‌നേഹാദരങ്ങളില്‍ അധിഷ്ഠിതമായിരിക്കണം വയനാടിന്റെ വികസനം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വയനാട്ടിലെ ജനങ്ങള്‍, പ്രത്യേകിച്ച് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് എനിക്ക് ഉത്തമ ബോധ്യമുണ്ട്. ഈ വെല്ലുവിളികളെ നമുക്കൊരുമിച്ചുനിന്ന് നേരിടാമെന്നും പ്രിയങ്ക ഗാന്ധി. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പ്രതിനിധിയാ യി എന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങളോരോരുത്തരോടും ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുമെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

ശബരിമലയിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാനുള്ള പ്രവർത്തി ആരംഭിച്ചു

Next Story

കാവും വട്ടത്ത് പി.കെ. ശങ്കരൻ സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Latest from Main News

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ.* 13-09-2025 *ശനി* ഒ.പി.പ്രധാന ‘ഡോക്ടർമാർ*

*കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ.* 13-09-2025 *ശനി* ഒ.പി.പ്രധാന ‘ഡോക്ടർമാർ*   *ഓർത്തോവിഭാഗം* *ഡോ കുമാരൻ ചെട്ട്യാർ* *മെഡിസിൻവിഭാഗം* *ഡോ.ഷമീർ വി.കെ* *ജനറൽസർജറി*

കേരളത്തിലും റാപ്പിഡ് റെയിൽ ; സാധ്യത തുറന്ന് കേന്ദ്രം

തിരുവനന്തപുരം : കേരളത്തിൽ റാപ്പിഡ് റെയിൽ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുകൂല സൂചന. ഡിപിആർ (Detailed Project Report) സമർപ്പിച്ചാൽ സഹകരിക്കാമെന്ന് കേന്ദ്ര

വിവാഹ വാർഷികത്തിന് സ്റ്റാറ്റസ് ഇട്ടില്ല, സ്നേഹം കുറഞ്ഞു; പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭർതൃ വീട്ടിൽ‌ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭർതൃവീട്ടിൽ‌ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മാട്ടുമന്ത ചോളോട് സി.എന്‍.പുരം സ്വദേശി 32കാരിയായ മീരയെയാണ് കഴിഞ്ഞ ബുധനാഴ്ച

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു.  ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത്.   കാനം രാജേന്ദ്രന്റെ നിര്യാണത്തെ

പാഠപുസ്തക വിതരണത്തിൽ വീണ്ടും മാതൃകയായി വിദ്യാഭ്യാസ വകുപ്പ്; രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തി

പാഠപുസ്തക വിതരണത്തിൽ വീണ്ടും മാതൃക സൃഷ്ടിച്ച് വിദ്യാഭ്യാസ വകുപ്പ്. രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തി. പാഠപുസ്‌തക വിതരണം ഇ‍ൗ മാസം