സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു. പാലക്കാട് 16 സ്ഥാനാർത്ഥികളും ചേലക്കരയിൽ 9 സ്ഥാനാർത്ഥികളും വയനാട്ടിൽ 21 സ്ഥാനാർത്ഥികളും മത്സര രം​ഗത്തുണ്ട്. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്. പാലക്കാട് ഡമ്മി സ്ഥാനാർഥികളായി കെ ബിനു മോൾ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി), സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ് സെൽവൻ, രാഹുൽ ആർ, സിദ്ദീഖ്, രമേഷ് കുമാർ, എസ് സതീഷ്, ബി ഷമീർ, രാഹുൽ ആർ മണലടി വീട് എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

16 സ്ഥാനാര്‍ത്ഥികള്‍ക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. അതേസമയം, ചേലക്കരയിൽ 9 സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്. മുന്നണി സ്ഥാനാർഥികൾക്ക് അപരനില്ലെങ്കിലും രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി യുആർ പ്രദീപ് , യുഡിഎഫ് സ്ഥാനാർഥിയായി രമ്യ പിഎം, എൻഡിഎ സ്ഥാനാർഥിയായി കെ ബാലകൃഷ്ണനും പിവി അൻവറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ എൻകെയും മത്സര രംഗത്തുണ്ട്.

സുനിത, രാജു എംഎ, ഹരിദാസൻ, പന്തളം രാജേന്ദ്രൻ, ലിന്റേഷ് കെബി എന്നിവരാണ് പത്രിക നൽകിയ മറ്റുള്ളവർ. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയിൽ ലഭിച്ചത്. എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), എസി സിനോജ് (കണ്‍ട്രി സിറ്റിസണ്‍ പാര്‍ട്ടി), കെ സദാനന്ദന്‍ (ബിജെപി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇസ്മയില്‍ സബിഉള്ള, സന്തോഷ് ജോസഫ്, ആര്‍ രാജന്‍, അജിത്ത് കുമാര്‍ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂര്‍മുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published.

Previous Story

ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ ബാബു അന്തരിച്ചു

Next Story

കണ്ണിപ്പൊയിൽ വാളേരി നാരായണൻ നായർ അന്തരിച്ചു

Latest from Main News

വടക്കൻ ജില്ലകളിൽ നാളെ മുതൽ ശക്തമായ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത്  നാളെ മുതൽ വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മൂന്ന് ദിവസത്തേക്ക് വിവിധ

വി എസ് അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചിത്രത്തിൽ പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്. വി എസ്

ഓണക്കാലത്ത് സപ്ലൈകോയ്ക്ക് റിക്കാർഡ് വില്‍പ്പന

ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പ്പന 300 കോടി കടന്നു. ഇന്നലെ മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും

ഓണക്കാല അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ വിനിയോഗിക്കാം

ഓണക്കാല അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം ഞങ്ങളെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ

ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും

ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി