കണ്ണോത്ത് യു. പി സ്കൂളിന് ഇരട്ടക്കിരീടം

 

കീഴരിയൂർ :കീഴരിയൂർ ഗ്രാമപഞ്ചായത്ത് ബാലകലോൽസവത്തിലും അറബിക് സാഹിത്യോൽസത്തിലും കണ്ണോത്ത് യുപി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ബാലകലോൽവത്തിൽ എഴുപതും അറബിക് സാഹിത്യോൽവത്തിൽ മുപ്പത്തി ഏഴും പോയന്റുകൾ നേടിയാണ് കണ്ണോത്ത് യു.പി സ്കൂൾ ഇരട്ടക്കിരീടം നേടിയത്.

ബാലകലോൽസവത്തിലും അറബിക് സാഹിത്യോൽസവത്തിലും കീഴരിയൂർ വെസ്റ്റ് എം.എൽ.പി സ്കൂൾ രണ്ടാം സ്ഥാനവും നമ്പ്രത്ത്കര യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. കലോൽസവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഐ.സജീവൻ അധ്യക്ഷനായി. മേലടി എ.ഇ.ഒ ഹസീസ് പി മുഖ്യാതിഥിയായി.

ഗ്രാമ പഞ്ചായത്തംഗങ്ങളായ അമൽ സരാഗ,എം.സുരേഷ്, എച്ച്.എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്,ബി.ആർ.സി ട്രൈനർ അനീഷ് പി, സുഗന്ധി ടി.പി, ജാഫർ അത്യാറ്റിൽ എന്നിവർ ആശംസകൾ നേർന്നു. നസീമ.എം.പി സ്വാഗതവും നാഫില ആർ.എം നന്ദിയും പറഞ്ഞു.വിജയികൾക്ക് കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽകുമാർ ട്രോഫികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഫൗസിയ കുഴുമ്പിൽ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് മെമ്പർ കുറുമയിൽ ജലജ ടീച്ചർ, കെ.ഗീത, സിൻഷ കാരടി പറമ്പത്ത്,റഹ്മത്ത് പുളിയുള്ള കാരയിൽ എന്നിവർ ആശംസകൾ നേർന്നു.പി.ഇ.സി കൺവീനർ സുഗന്ധി ടി. പി സ്വാഗതവും ദൃശ്യ ദാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

എംഡിഎംഎ യുമായി നന്മണ്ട സ്വദേശി പിടിയിൽ

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 26-10-2024.ശനി ഒപി പ്രധാനഡോക്ടർമാർ

Latest from Local News

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 201 പുതിയ ജിഎസ്ആർടിസി ബസുകൾ ഗുജറാത്ത് മുഖ്യമന്ത്രിയും, ഗതാഗത സഹമന്ത്രിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഗാന്ധിനഗർ ഡിപ്പോയിൽ നിന്ന് 201 പുതിയ എസ്ടി ബസുകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും, ഗതാഗത സഹമന്ത്രി

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ സർഗാലയിൽ

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ ഇരിങ്ങൽ സർഗാലയിൽ

ബി എസ് എം കോളേജ് പൂർവ വിദ്യാർത്ഥി സംഗമം ‘സ്മൃതി മധുരം’ ഒക്ടോബർ 15ന്

ആറ് ദശാബ്ധങ്ങൾക്ക് മുൻപ് പരേതനായ ജോൺ പാപ്പച്ചൻ സ്ഥാപിച്ച കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ബി.എസ്സ് എം കോളേജിൻ്റെ 1979-

കൊയിലാണ്ടി നഗരസഭാ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

ലളിതമാണ് കാർബൺ ന്യൂട്രൽ പദ്ധതി ആശയം ചർച്ച ചെയ്ത് കേരള എൻവോയൺമെൻ്റൽ ഫെസ്റ്റ് സമാപനം ഇന്ന്; മേധാ പട്കർ എത്തും

പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടാം ദിവസം പിന്നിട്ട കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ ഇന്ന്