നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് : 2.49 കോടി രൂപ അടിയന്തര നവീകരണ പ്രവൃത്തി ആരംഭിച്ചു

 

കൊയിലാണ്ടി : ജല്‍ ജീവന്‍ മിഷന്‍ പൈപ്പിടല്‍ കാരണം ഗതാഗതം ദുഷ്‌കരമായ കൊല്ലം-നെല്യാടി -മേപ്പയ്യൂര്‍ റോഡ് പുനരുദ്ധരിക്കാന്‍ രണ്ടുകോടി 49 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമുളള പ്രവൃത്തി തുടങ്ങി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി കരാര്‍ എടുത്തത്. റീ ടാറിംങ് പ്രവൃത്തിയാണ് തുടങ്ങിയത്.

കൊല്ലം-നെല്യാടി-മേപ്പയ്യൂര്‍ റോഡ് നവീകരണത്തിന് നേരത്തേ 38.96 കോടി രൂപ കിഫ്ബിയില്‍നിന്ന് ധനകാര്യ അനുമതി ലഭിച്ചിരുന്നു. റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കല്‍ നടപടി നീളുന്നതിനാല്‍ ആ തുക വിനിയോഗിക്കാനായില്ല. കൊല്ലം -നെല്യാടി-മേപ്പയ്യൂര്‍ റോഡില്‍ കടുത്ത യാത്രാ ദുരിതമാണ്. പൊട്ടിപൊളിയാന്‍ ഒരിടവും ഈ റോഡില്‍ ബാക്കിയുണ്ടായിരുന്നില്ല.നെല്യാടിപ്പാലം മുതല്‍ മേപ്പയ്യൂര്‍ ഭാഗം വരെ ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടാന്‍ റോഡ് വശം കീറിയതും,മഴക്കാലത്ത് റോഡ് തകര്‍ന്നതുമെല്ലാം കാരണം വാഹന ഗതാഗതം അതീവ പ്രയാസമേറിയതായിരുന്നു.റോഡ് തകര്‍ച്ച കാരണം മിക്ക ബസ്സുകള്‍ ട്രീപ്പുകള്‍ ഒഴിവാക്കുന്ന അവസ്ഥയിലായിരുന്നു.

നേരത്തെ ധനകാര്യാനുമതി ലഭിച്ച 38.96 കോടി രൂപയുടെ റോഡ് വികസന പ്രവൃത്തി യാഥാര്‍ഥ്യമാക്കണമെങ്കില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരപ്പെടുത്തണം. കൊല്ലത്ത് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്നിടത്തും വലിയ തോതില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. ഇവിടെ അണ്ടര്‍പാസ് നിര്‍മിച്ചിടത്ത് റോഡ് പൂര്‍ണമായി തകര്‍ന്നിരിക്കയാണ്. മഴ പെയ്താല്‍ സര്‍വീസ് റോഡില്‍ മുട്ടറ്റം വെള്ളം കെട്ടിനില്‍ക്കും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മരുതൂര് വാഴേക്കണ്ടി നാരായണി അമ്മ അന്തരിച്ചു

Next Story

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ

തെരുവുനായ ശല്യത്തിനെതിരെ പത്ര ഏജൻ്റുമാരുടെ കലക്ടറേറ്റ് ധർണ്ണ

കോഴിക്കോട്: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ

ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കുറ്റ്യാടി : നിര്‍മാണം നടക്കുന്ന വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റ്യാടി കോവക്കുന്നിലാണ് ദാരുണ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :