പതിനായിരങ്ങളെ അണിനിരത്തി റോഡ് ഷോ,കല്‍പറ്റയെ ഇളക്കി മറിച്ച് പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പതിനായിരങ്ങളെ അണിനിരത്തി റോഡ് നടത്തിയാണ് പ്രചരണം തുടങ്ങിയത്.പ്രിയങ്കയും രാഹുലും തുറന്ന ജീപ്പില്‍ കല്‍പ്പറ്റയുടെ നഗരവീഥികള്‍ കീഴടക്കി എത്തിയപ്പോള്‍ വയനാട്ടില്‍ പിറന്നത് പുതു ചരിത്രം. കല്‍പ്പറ്റയില്‍ ആവേശം അല തല്ലുമ്പോള്‍ വയനാടിന്റെ പ്രിയങ്കരിയാകാനെത്തുന്ന പ്രിയങ്ക ഗാന്ധിയെ വരവേറ്റ് വയനാട്. കല്‍പറ്റ നഗരത്തില്‍ പ്രിയങ്കയുടെ റോഡ് ഷോയില്‍ പതിനായിരങ്ങള്‍ അണിനിരന്നു.

വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് റോഡ്‌ഷോ. 11 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് രാവിലെ ഏഴു മണി മുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ നിറവെയിലിന് വഴിമാറി. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു. കൈപ്പത്തി ചിഹ്നം പതിച്ച ടീ ഷര്‍ട്ടുകളണിഞ്ഞും പ്രിയങ്കക്ക് സ്വാഗതമോതിയുള്ള പ്ലക്കാര്‍ഡുകളേന്തിയും അണിനിരന്ന ആയിരങ്ങള്‍ക്കൊപ്പം ത്രിവര്‍ണ ബലൂണുകളുടെ ചാരുതയും നിറം പകര്‍ന്നു. ഗോത്രവര്‍ഗ യുവാക്കള്‍ അണിനിരക്കുന്ന ‘ഇതിഹാസ’ ബാന്‍ഡ് വാദ്യ സംഘം കൊഴുപ്പേകി. പത്തരയോടെ ജനം റാലിയായി പതിയെ ഒഴുകി നീങ്ങാന്‍ തുടങ്ങി.

 

Leave a Reply

Your email address will not be published.

Previous Story

ഹസ്ത ചാരിറ്റബിൾ ട്രസ്റ്റും ആവള പ്രാദേശിക കൂട്ടായ്മയും ചേർന്ന് നിർമിക്കുന്ന നാലാമത് സ്നേഹ വീട് തറക്കല്ലിട്ടു

Next Story

ആനപാപ്പാന്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി

Latest from Main News

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ഒരു ബൈക്ക് റേസ്

ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ വില്ലേജായി തുറയൂര്‍

ഡിജിറ്റല്‍ സര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യ വില്ലേജായി കൊയിലാണ്ടി താലൂക്കിലെ തുറയൂര്‍. ഭൂരേഖകള്‍ റവന്യൂ ഭരണത്തിലേക്ക് കൈമാറുന്നത്തിന്റെ ഭാഗമായി സര്‍വേ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: ആകെ 2.84 കോടി വോട്ടർമാർ

 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ

കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു

കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു. രണ്ട് യുവാക്കൾക്ക്

പിഎം ശ്രീ: ശിവൻകുട്ടി – ബിനോയ് വിശ്വം കൂടിക്കാഴ്ച പരാജയം

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കം ശക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി