വയനാട് ലോക്‌സഭാ മണ്ഡലം പ്രിയങ്കാ ഗാന്ധി പത്രിക നല്‍കി

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വയനാട് കലക്ടര്‍ ഡി.ആര്‍.മേഘശ്രി മുമ്പാകെയാണ് പത്രിക നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, സോണിയാഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നല്‍കിയത്.

 

Leave a Reply

Your email address will not be published.