വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ്ക്കായി ഒരുങ്ങുന്ന ആദ്യ മ്യൂസിയമായ ‘മതിലുകൾ’ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും

/

വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മയ്ക്കായി ഒരുങ്ങുന്ന ആദ്യ മ്യൂസിയമായ ‘മതിലുകൾ’ ബുധനാഴ്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കോഴിക്കോട് ദയാപുരത്ത് ഉദ്ഘാടനം ചെയ്യും. ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൻ്റെ സ്ഥാപകഉപദേശകരിൽ ഒരാളായ ബഷീറിൻ്റെ കയ്യെഴുത്ത് പ്രതികൾ, ദയാപുരവും ബഷീറുമായുള്ള ബന്ധത്തിൻ്റെ രേഖകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം എഴുത്തുകാരനെ രാഷ്ട്രീയ പ്രവർത്തനം (1925-1940 കൾ), സാംസ്കാരികമേഖലയിലെ എഴുത്ത് (1940-1960കൾ), ആത്മീയ ധാർമികാന്വേഷണം (1960-1994) എന്നീ മൂന്നു ഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നു. 

ബഷീറിൻ്റെ ജീവിതത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം, കേരളീയ നവോത്ഥാനം, മുസ്ലിം സാമുദായിക പരിഷ്കരണവാദം, പാരിസ്ഥിതിക ധാർമ്മികചിന്ത എന്നീ മേഖലകളിലൂടെ അവതരിപ്പിക്കാനാണ് ശ്രമമെന്ന് മ്യൂസിയത്തിന്‍റെ ക്യൂറേറ്റർ എൻ.പി. ആഷ് ലി പറഞ്ഞു. ഒരേസമയം സാധ്യതയും പരിമിതിയുമാവുന്ന ‘മതിലുകൾ’ എന്ന സംജ്ഞയ്ക്ക് ബഷീറിൻ്റെ ജീവിതത്തിലും സാഹിത്യത്തിലുമുള്ള പ്രാധാന്യം കണക്കിലെടുത്താണ് ആ പേര് നൽകിയത്- അദ്ദേഹം കൂട്ടിച്ചേർത്തു.  ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 3 വരെ എല്ലാ ദിവസവും തുറക്കുന്ന മ്യൂസിയത്തില്‍ അതിനുശേഷം ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെ മാത്രമാവും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാവുക.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ചെറിയമങ്ങാട് വലിയ പുരയിൽ മാലതി അന്തരിച്ചു

Next Story

ചെങ്ങോട്ട്കാവ് പാടേരിക്കുന്നത്ത് ബൈജു അന്തരിച്ചു

Latest from Local News

ഗാന്ധിജിയെ പഠിക്കാൻ പുതുതലമുറ സമയം കണ്ടെത്തണം: അഡ്വ : ടി. സിദ്ദിഖ്

മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ

കൊയിലാണ്ടി കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻഅന്തരിച്ചു

കൊയിലാണ്ടി:കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻ (72) അന്തരിച്ചു. ഭാര്യമാർ: വള്ളി. പരേതയായ ജാനകി മക്കൾ : ജിനു, വിനു, പരേതനായ

തെരഞ്ഞടുപ്പ് കമ്മീഷൻ ബി.ജെ.പി വക്താവ് ആകരുത്: കെ. ലോഹ്യ

മേപ്പയ്യൂർ: തെരഞ്ഞടുപ്പ് കമ്മീഷൻ അതിൻ്റെ നിഷ്പക്ഷതയും വിശ്വാസവും നിലനിർത്തുന്നതിന് പകരം ബി.ജെ.പി. വാക്താവിൻ്റെ വാർത്താ സമ്മേളനം നടത്തുന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് ആർ.ജെ.ഡി.