കുടിശ്ശിക നല്‍കിയില്ലെങ്കില്‍ കാരുണ്യ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് സൗജന്യചികിത്സ നല്‍കിയതിനുള്ള കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ മുന്നറിയിപ്പ് നൽകി. 30 മുതല്‍ 40 കോടിവരെ പത്തുമാസത്തെ കുടിശ്ശികയായി ഓരോ കോളേജിനും സര്‍ക്കാര്‍ നല്‍കാനുണ്ട്.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരടക്കം 45 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലുള്ളത്. ഇവര്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന ആശുപത്രികളുടെ പട്ടികയില്‍ ഒട്ടുമിക്ക സ്വകാര്യ മെഡിക്കല്‍ കോളേജുകളുമുണ്ട്. ചികിത്സ കഴിഞ്ഞാല്‍ 15 ദിവസത്തിനകം ചികിത്സച്ചെലവ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി ആശുപത്രികള്‍ക്ക് നല്‍കണമെന്നാണ് കരാര്‍.
എന്നാല്‍, പത്തുമാസമായി കൃത്യമായി പണം നല്‍കുന്നില്ലെന്ന് പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍കുമാര്‍ വള്ളില്‍ പറഞ്ഞു. പട്ടികജാതി-വര്‍ഗ, ഒ.ഇ.സി. വിദ്യാര്‍ഥികളുടെ ഫീസ് ഇനത്തിലും 30 കോടിവരെ ഓരോ കോളേജിനും സര്‍ക്കാരില്‍നിന്ന് കിട്ടാനുണ്ടെന്നും അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരില്‍നിന്നുള്ള കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്നും മെഡിക്കല്‍ കോളേജുകളുടെയും അനുബന്ധ ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭിക്കുമെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

തുവ്വക്കോട് എൽ. പി സ്കൂൾ 140ാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും സംഘാടക സമിതി രൂപീകരിച്ചു

Next Story

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Latest from Main News

ജനങ്ങളുടെ ഐക്യത്തിനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായി -മന്ത്രി മുഹമ്മദ് റിയാസ്

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയില്‍ ജനങ്ങളുടെ ഐക്യം വര്‍ധിപ്പിക്കാനും ടൂറിസം ഭൂപടത്തില്‍ ബേപ്പൂരിന്റെ സ്ഥാനം ഉറപ്പിക്കാനും വാട്ടര്‍ ഫെസ്റ്റ് കാരണമായതായി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു

പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിം ലീഗിന്റെ എന്‍.സാഹിറയെ തെരഞ്ഞെടുത്തു. നഗരസഭയിലെ 36ാം വാര്‍ഡായ കോട്ടക്കല്‍ സൗത്തില്‍ നിന്നുള്ള കൗണ്‍സിലറാണ്. മൂന്നാം വാര്‍ഡ്

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ

രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നിലവിൽ വന്നു. ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും മെയില്‍/ എക്‌സ്പ്രസ് നോണ്‍