തുവ്വക്കോട് എൽ. പി സ്കൂൾ 140ാം വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും സംഘാടക സമിതി രൂപീകരിച്ചു

ചേമഞ്ചേരി തുവ്വക്കോട് എൽ.പി സ്ക്കൂളിൻ്റെ 140ാം വാർഷികാഘോഷം 2024 ഡിസംബർ ഒന്നുമുതൽ 2025 ജനുവരി 31വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഉദ്ഘാടന സമ്മേളനം, കരകൗശല ശിൽപ്പശാല, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി വിനോദ – കൗതുക മത്സരങ്ങൾ, തിയേറ്റർ വർക്ക്ഷോപ്പ്, ചിത്രകലാക്യാമ്പ്, നഴ്സറി കലോത്സവം, സാംസ്കാരിക സംഗമം കെട്ടിടോദ്ഘാടനം പൂർവ്വ വിദ്യാത്ഥികളുടെ സർഗരാവ് എന്നിവ നടക്കും.

അജയൻ ചെറൂര് ചെയർമാനും പ്രധാനാധ്യാപിക സഹീന കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

Leave a Reply

Your email address will not be published.