പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ പുതിയ ലേഖനസമാഹാരമായ ‘ചിതറിയ കലാചിത്രങ്ങളു’ടെ കവർ പ്രകാശനം ചെയ്തു

പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ പുതിയ ലേഖനസമാഹാരമായ ‘ചിതറിയ കലാ ചിത്രങ്ങളു’ടെ കവർ പ്രകാശനം കവി മേലൂർ വാസുദേവൻ ഫേസ് ബുക്ക്‌ പേജിലൂടെ നിർവ്വഹിച്ചു.

വിഷയ വൈവിദ്ധ്യം കൊണ്ടും പഠനത്തിന്റെ സമഗ്രത കൊണ്ടും ഏറെ ശ്രദ്ധേയമാണ് ഈ പുസ്തകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, മലയാളത്തിൽ ഒരു രചയിതാവ് തന്റെ 97ാം വയസ്സിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകമെന്ന അപൂർവ്വതകൂടി ഈ പുസ്തകത്തിനുണ്ട്. പേപ്പർ സ്‌ക്വയർ പബ്ലിഷേഴ്സ്, തൃശ്ശൂർ ആണ് പ്രസാധകർ. പുസ്തകത്തിന്റെ പ്രകാശനം നവംബർ 3 ന് പ്രശസ്ത ചരിത്രകാരൻ ഡോ. എം. ആർ. രാഘവ വാര്യർ കൊയിലാണ്ടിയിൽ വച്ച് നിർവ്വഹിക്കും.

Leave a Reply

Your email address will not be published.

Previous Story

രാഷ്ട്രപതിയുടെ 2024 ലെ സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡലിനർഹനായ കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയെ ആദരിച്ചു.

Next Story

അഡ്വ കെ. പി നിഷാദിൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി

Latest from Local News

ബാബു കൊളപ്പള്ളിക്ക് കേരള ഫോക്ലോർ അക്കാദമി അവാർഡ്

കേരള ഫോക്ലോർ അക്കാദമി 2023 വർഷത്തെ അവാർഡ് ബാബു കൊളപ്പള്ളിക്ക്. മുപ്പത്തിയഞ്ച് വർഷത്തിലധികമായി നൂലലങ്കാര കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പോണ്ടിച്ചേരി

കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എഞ്ചിനീയറുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി

കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എൻജിനീയർ സതീശനുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി. തീരദേശ റോഡിന്റെ പണി ജനുവരി 25ന്

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 25ന് വൈകീട്ട് ഭക്തിഗാനസുധ, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു കാഞ്ഞിലശ്ശേരി

എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കരട് പട്ടിക പരിശോധനയ്ക്കായി ലഭ്യമാണെന്ന് ജില്ല കളക്ടര്‍

തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍-എസ്‌ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026)ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കളക്ടര്‍ സ്‌നേഹില്‍