ജനാധിപത്യത്തിലൂടെ ഫാഷിസത്തെ തോൽപ്പിച്ചതിന് മുൻ മാതൃകകളില്ല: പി.എൻ.ഗോപീകൃഷ്ണൻ

മേപ്പയ്യൂർ:ഹിന്ദുത്വഫാഷിസത്തെ യുദ്ധത്തിലൂടെ പരാജയപ്പെടുത്താനാവില്ലെന്നും ജനാധിപത്യ രീതിയിലുടെ എതിർത്തു തോൽപ്പിക്കുന്നതിൽ മുൻ മാതൃകകളില്ലെന്നും കവിയും ചിന്തകനുമായ പി.എൻ.ഗോപീകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് അപ്പുറമുള്ള സാമൂഹ്യ ഇടപെടലുകളെ മുന്നോട്ടു നയിക്കാൻ കഴിയുന്ന അടിത്തട്ടു ജനതയെയും, വിവിധ സാമൂഹിക ജനവിഭാഗങ്ങളേയും അണിനിരത്താൻ കഴിയുന്ന ഐക്യനിര വളർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മണ്ഡലത്തെ ഹിന്ദുത്വവൽക്കരിക്കു കയും ഈ ഹിന്ദുത്വ ബോധത്തെ സൈനിക വൽക്കരിക്കുകയും ചെയ്യുകയാണ്. അഗ്നിവീർപദ്ധതി മിലിട്ടറൈസ് ഹിന്ദുത്വ യുടെ ഭാഗമാണ്.
വി .കെ.ബാബു രചിച്ച ഫാഷിസം ജനാധിപത്യം രാഷ്ട്രീയ വായനകളുടെ ആൽബം എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജയ് ആവള അധ്യക്ഷനായി. മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കുഞ്ഞിരാമൻ പുസ്തകം ഏറ്റുവാങ്ങി. കെ.ടി.ദിനേശൻ പുസ്തക പരിചയം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുൽഫിക്കിൽ
വി.എ. ബാലകൃഷ്ണൻ, പി.കെ.പ്രിയേഷ് കുമാർ,
വി.പി.സതീശൻ, അഡ്വ.പി.രജിലേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാട്ടിലെ പീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ കണ്ടെത്തിയ സംഭവം പോലിസ് അന്വേഷണം ശക്തമാക്കി

Next Story

കളഞ്ഞു കിട്ടിയ രേഖകൾ ഉടമയെ ഏൽപ്പിച്ച് യുവാവ് മാതൃകയായി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്