പൊയില്‍ക്കാവ് ക്ഷേത്രകുളത്തില്‍ വീണ് വയോധികന്‍ മരിച്ചു

ചെങ്ങോട്ടുകാവ്: ക്ഷേത്രകുളത്തില്‍ വീണ് പൊയില്‍ക്കാവ് സ്വദേശിയായ വയോധികന്‍ മരിച്ചു. മണന്തല ചന്ദ്രന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 8മണിയോടെ പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ കുളത്തിലാണ് സംഭവം. മുഖം കഴുകുന്നതിടെ അബദ്ധത്തില്‍ വീണതെന്നാണ് ലഭിക്കുന്ന വിവരം. കുളത്തിന് സമീപത്തുണ്ടായിരുന്ന സ്വാമിമാരാണ് ചന്ദ്രന്‍ കുളത്തില്‍ വീണത് കണ്ടത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക്മാറ്റി. ഭാര്യമാർ : പരേതയായ വിലാസിനി, അനിത. മക്കൾ: നിഷാന്ത്,സ്മിത, നിഷ. മരുമക്കൾ: രമ്യ, വിജിത്ത്, രഞ്ചിഷ്. സഹോദരങ്ങൾ: ബാലൻ, വിമല, ശിവദാസൻ വിശ്വനാഥൻ, രഘുനാഥൻ.

Leave a Reply

Your email address will not be published.