അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പേരാമ്പ്ര : കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സൗഹൃദ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷാജി കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.

പാചകവാതക സിലിണ്ടർ അപകട സാധ്യതകളും പ്രതിരോധ മാർഗങ്ങളും മറ്റ് ഗാർഹിക സുരക്ഷകളെ കുറിച്ചും വിശദീകരിച്ചു. വിദ്യാർഥികൾക്ക് ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കുന്നതിനും അടിയന്തരഘട്ടങ്ങളിൽ എളുപ്പത്തിൽ ചെയ്യാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളെക്കുറിച്ചും പ്രയോഗിക പരിശീലനം നൽകി. എൻ എസ് എസ് വളണ്ടിയർ അലീന അഭിലാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗൈഡ് കമ്പനി ലീഡർ ഹൈടെ എലിസബത്ത് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കുറുവങ്ങാട് ശിവക്ഷേത്രം ശ്രീകോവിൽ പുനർനിർമാണം ഭക്തജന സംഗമം 20ന്

Next Story

ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് വേണ്ടി പ്രത്യേക ഫണ്ട് അനുവദിക്കുന്ന നടപടി പുരോഗമിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

Latest from Local News

ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച അഞ്ച് സ്നേഹവീടുകളുടെ താക്കോൽ കൈമാറൽ ആഗസ്ത് 26ന്

ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച അഞ്ച് സ്നേഹവീടുകളുടെ താക്കോൽ കൈമാറൽ 2025 ആഗസ്ത് 26ന്  3.30 ന്  ആർ

സ്വാതന്ത്ര്യ സ്മരണകൾ ഉണർത്തി കൊയിലാണ്ടി ജി വി എച്ച് എസ് എസ് മീഡിയ ക്ലബിൻ്റെ ‘ഗാന്ധി വര’ ചിത്രരചന മത്സരം

കൊയിലാണ്ടി: ചരിത്രത്തിൽ നിന്നും മായ്ക്കാൻ ശ്രമിക്കുന്ന രാഷ്ട്രപിതാവിനെ വരകളിലൂടെ ജ്വലിപ്പിച്ച് കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ജേണലിസം വിദ്യാർത്ഥികൾ.

‘ഓർമ്മകൾ ഉണ്ടായിരിക്കണം’ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ആഗസ്റ്റ്‌ 16 ന് കൊയിലാണ്ടിയിൽ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാകമ്മിറ്റി ‘ഓർമ്മകൾ ഉണ്ടായിരിക്കണം’ പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16ന് ശനിയാഴ്ച

അരങ്ങ് പ്രതിഭാ സംഗമം സെപ്റ്റംബർ 19ന് കൊടുവള്ളിയിൽ

കൊടുവള്ളി: അരങ്ങ് കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രതിഭ സംഗമവും, അരങ്ങ് കുടുംബ സംഗമവും സെപ്റ്റംബർ 19ന് വെള്ളിയാഴ്ച വൈകീട്ട് മൂന്ന്

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും അഷ്ടമംഗല്യ പ്രശ്നവും സെപ്തംബർ ഒമ്പത്, പത്ത് തീയതികളിൽ

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് പുനരുദ്ധരിച്ച ശ്രീകോവിലിൻ്റെ സമർപ്പണം സെപ്തംബർ ഒമ്പതിന് തന്ത്രി തൃശൂർ