വ്യാജ സ്വർണം വിറ്റ് പണം തട്ടിയ പ്രതിയെ പേരാമ്പ്ര പൊലീസ് പിടികൂടിOctober 18, 2024Local Newsവ്യാജ സ്വർണം വിറ്റ് പണം തട്ടിയ പ്രതിയെ പേരാമ്പ്ര പൊലീസ് പിടികൂടി. ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസാണ് (22) പിടിയിലായത്. മുഖ്യ സൂത്രധാരനായ പാലേരി സ്വദേശി ആകാശിനെ (22) പിടികൂടാനായില്ല.കഴിഞ്ഞ 27നായിരുന്നു സംഭവം നടന്നത്. പേരാമ്പ്രയിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ രണ്ടു പവൻ തൂക്കം വരുന്ന വ്യാജ സ്വർണ വള നൽകിയാണ് പ്രതികൾ ഒരു ലക്ഷത്തിൽ കൂടുതൽ രൂപ തട്ടിയെടുത്തത്. സ്വർണം കണ്ടപ്പോൾ തന്നെ സ്ഥാപനത്തിലുള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചുനോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം തന്നെയെന്ന് കാണിച്ചതും 916 സീൽ ഉള്ളതും കാരണമാണ് പണം നൽകിയത്. പിന്നീട് ഉരുക്കി നോക്കിയപ്പോഴാണ് സാധനം വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationപ്രിയങ്കഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്ക പര്യടനം നടത്തുംകോഴിക്കോട് വനം വിജിലൻസ് വിഭാഗം അനധികൃതമായി സൂക്ഷിച്ച ചന്ദനം പിടികൂടി