കേരളത്തിലെ പത്ത് ജില്ലകളിലെ തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രഅംഗീകാരം ലഭിച്ചു

കേരളത്തിലെ പത്ത് ജില്ലകളിലെ തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി, വന കാര്യാലയ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പത്ത് ജില്ലകളിലെ തീരദേശ പരിപാലന പദ്ധതിയാണ് അംഗീകരിച്ചത്.

നാഷണല്‍ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ശിപാര്‍ശയോടെയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 2019 ലെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നോട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള തീരുമാനങ്ങളാണ് അംഗീകരിച്ചത്. കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഒരു മാസത്തിനകം ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭിക്കും.

കേരളത്തില്‍ 2011ലെ വിജ്ഞാപനമനുസരിച്ചാണ് നിലവില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത്. 2019 വിജ്ഞാപനമനുസരിച്ച് മുനിസിപ്പാലിറ്റികള്‍, ജനസാന്ദ്രതയുള്ള പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ സി.ആര്‍.ഇസഡ് രണ്ട് അനുസരിച്ച് 50 മീറ്റര്‍ പരിധിക്കിപ്പുറം വീടുകള്‍ക്ക് നിര്‍മാണ അനുമതി ലഭ്യമാകും. 2019ലെ കേന്ദ്രവിജ്ഞാപനമനുസരിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2024ലാണ് കേരള കോസ്റ്റല്‍ അതോറിറ്റി കേന്ദ്ര അനുമതിക്ക് സമര്‍പ്പിച്ചത്. 

Leave a Reply

Your email address will not be published.

Previous Story

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി യു.ഡി.എഫ് വാർഡുകളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു

Next Story

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ പോലീസ് കേസെടുത്തു

Latest from Main News

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ

കേരളത്തിൽ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​പൗരത്വ

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്  സംസ്ഥാന സർക്കാർ.

കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി

കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ രണ്ട്