സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

നവീൻ ബാബു ഭരണകൂട ഭീകരതയുടെ ഇര, ദിവ്യക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: കെ.ജി.ഒ.യു

Latest from Local News

ശക്തമായ മഴയിൽ ദേശീയ പാതാ നിര്‍മ്മാണ പ്രവൃത്തി കുഴഞ്ഞു മറിഞ്ഞു

മഴ ശക്തമായതോടെ ദേശീയ പാതാനിര്‍മ്മാണ പ്രവൃത്തി പലയിടത്തും തടസ്സപ്പെടുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം മഴ കാരണം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. കുന്നുകള്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology) വിഭാഗത്തിൽ ഡോ. ലക്ഷ്മി. എസ് MBBS, MD, DNB(DVL)ചാർജ്ജെടുക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology) വിഭാഗത്തിൽ ഡോ. ലക്ഷ്മി. എസ് MBBS, MD, DNB(DVL)ചാർജ്ജെടുക്കുന്നു. കോഴിക്കോട് മെഡിൽക്കൽ കോളേജിൽ നിന്നും

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ബാങ്കിന്റെ തന്നെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം പന്തലായനി

നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്കൂളിൽ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു

നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ മാനുഷിക മൂല്യങ്ങളെ

പി. രാഘവൻ നായർ സ്മാരക സഹകാരി പ്രതിഭ പുരസ്കാരം മനയത്ത് ചന്ദ്രന് സമ്മാനിച്ചു

കൊടുവള്ളി: പ്രമുഖ സഹകാരിയും,സോഷിലിസ്റ്റും, അധ്യാപകനും, മാതൃക രാഷ്ട്രിയ പൊതു പ്രവർത്തകനും ആയിരുന്ന പി രാഘവൻ നായരുടെ സ്മരണക്കായി കൊടുവള്ളി കോ –