അത്തോളി ബസപകടം : ഡ്രൈവർക്കെതിരെ കേസെടുത്തു 

അത്തോളി : സംസ്ഥാന പാതയിൽ കോളിയോട്ട് താഴം വളവിൽ ഉണ്ടായ ബസ് അപകടത്തിൽ ഡൈവർക്കെതിരെ പോലീസ് കേസെടുത്തു. കുറ്റ്യാടിയിൽ നിന്നും കോഴി ക്കോട്ടേക്ക് വന്ന

എ .സി ബ്രദേർസ് എന്ന ബസിലെ ഡ്രൈവർക്ക് എതിരെയാണ് അത്തോളി പോലീസ് കേസെടുത്തത്. 

മനുഷ്യജീവന് അപകടം വരുത്തക്കവിധത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചെന്ന കുറ്റകൃത്യത്തിന്

അജ്വവ ബസിലെ ഡ്രൈവർ പി പി ബിജുവിൻ്റ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. 

കുറ്റ്യാടി – കോഴിക്കോട് പാതയിൽ കോളിയോട്ട് താഴം വളവിൽ തിങ്കളാഴ്ച 

ഉച്ചക്ക് 1.55 നായിരുന്നു

അപകടം നടന്നത്.

ഇരു ബസ്സുകളും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. അജ്വവ ബസ്സിലെ ഡ്രൈവർ ബിജുവിന് ഇടത് കാൽ മുട്ടിന് ഗുരുതര പരിക്ക് ഉൾപ്പെടെ

60 ഓളം യാത്രക്കാർക്കും പരിക്കേറ്റിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് അത്തോളി ഗ്രേഡ് എസ് ഐ മുഹമ്മദലി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജുവിൽ നിന്നും മൊഴിയെടുത്തിരുന്നു. തുടർ നടപടികൾക്ക് ശേഷം അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്ന് അത്തോളി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.