വി ട്രസ്റ്റ് കണ്ണാശുപത്രിയും എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾസും സംയുക്തമായി റാലിനടത്തി

കൊയിലാണ്ടി: വിട്രസ്റ്റ് കണ്ണാശുപത്രിയും പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾസും സംയുക്തമായി അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി. വിട്രസ്റ്റ് ആശുപത്രിയുടെ സമീപത്ത് വെച്ച് സി.ഐ ശ്രീലാൽചന്ദ്രശേഖർ റാലി ഫ്ളാഗ് ഓഫ് ചെയ്തു. പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ബോധവൽക്കരണ പരിപാടി ന്നരസഭ കൗൺസലർ പി. രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. വിട്രസ്റ്റ് എജുക്കേഷണൽ ഇൻസ്റ്റിട്യൂട്ട് പ്രിൻസിപ്പൽ സന്ത്ജ് ലാൽ സ്വാഗതം പറഞ്ഞു. എ.പി ഇസ്മയിൽ, പി.ടി. ഷബ സംസാരിച്ചു.

Leave a Reply

Your email address will not be published.