ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ കലാമേള ‘ചിലമ്പൊലി’ നടത്തി

ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ കലാമേള ചിലമ്പൊലി 2024-25 ഒക്ടോബർ-14 , 15 തിയ്യതികളിൽ സ്കൂളിൽ വെച്ച് നടന്നു. കലാമേള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ മികച്ച നടി ദല ആർ.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രമേശൻ കിഴക്കയിൽ, ബിജു ടി.പി, സ്വപ്ന, സരളടീച്ചർ, സീനിയർ അദ്ധ്യാപകൻ സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഷംജ വി.കെ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് തേജസ്വി വിജയൻ സ്വാഗതവും കലാമേള കൺവീനർ ധന്യ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.